ആവശ്യത്തിന് ലാഭം കിട്ടുന്ന ഒരു കമ്പനി ഉടമ കുറച്ചെങ്കിലും ആർഭാടകരമായ ജീവിതമായിരിക്കും നയിക്കുന്നത്. എന്നാൽ, സ്വന്തമായി ഒരു കാർ പോലും ഇല്ലാത്ത ഒരു കമ്പനി ഉടമയുണ്ട്. ഇയാളുടെ ജീവിത ശൈലിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
23കാരനായ സുശ്രുത് മിശ്രയാണ് ഈ ബിസിനസുകാരൻ.
കാശ് എവിടെ നിക്ഷേപിക്കണമെന്നും എങ്ങനെയൊക്കെ ചിലവാക്കണമെന്നും സുശ്രുതിന് വ്യക്തമായി അറിയാം. മാസം ഒന്നര ലക്ഷം രൂപ സമ്പാദിക്കുന്ന ഒരാളാണ് ഇദ്ദേഹം. സ്വന്തമായി ഒരു കമ്പനിയുമുണ്ട്.
എത്ര സമ്പാദിച്ചാലും, ബുദ്ധിപൂര്‍വം അത് ചെലവാക്കിയില്ലെങ്കില്‍ കാര്യമില്ലെന്നാണ് ശുശ്രുത് പറയുന്നത്. തനിക്ക് ജീവിതത്തിൽ യാതൊരു ആര്‍ഭാടവും, ആഢംബരവും ഇല്ല. താന്‍ ഒറ്റയ്‌ക്കല്ല താമസം. തനിക്ക് കുടുംബത്തോടൊരു ബാധ്യതയുണ്ട്. അവരുടെ വളര്‍ച്ചയാണ് എന്റെ ലക്ഷ്യം. അതുകൊണ്ടാണ് ആര്‍ഭാടങ്ങളൊന്നും താന്‍ വേണ്ടെന്ന് വെച്ചതെന്നും യുവാവ് പറഞ്ഞു.
വിസി മീഡിയയിലെ കണ്ടന്റ് സ്‌പെഷ്യലിസ്റ്റും കൂടിയാണ് ശുശ്രുത്. കമ്പനിയുടെ സ്ഥാപകരിലൊരാളും ഈ യുവാവാണ്. റോഷന്‍ ശര്‍മയ്‌ക്കൊപ്പം ചേര്‍ന്നാണ് ഈ കമ്പനി ആരംഭിച്ചത്.
കണ്ടന്റ് പ്രൊഡക്ഷന്‍-മാര്‍ക്കറ്റിംഗ് ഏജന്‍സിയാണ് ഈ കമ്പനി. താന്‍ താമസിക്കുന്നത് തനിച്ചല്ലെന്നും, മാതാപിതാക്കള്‍ക്കൊപ്പമാണെന്നും സുശ്രുത് പറയുന്നുണ്ട്. ഒരു ഇന്ത്യന്‍ കുടുംബത്തിലെ ആണ്‍കുട്ടിയായാല്‍,
ചില ചുമതലകള്‍ അയാള്‍ക്കുണ്ടാവും. ബില്ലുകള്‍ അടയ്‌ക്കണം, രക്ഷിതാക്കളുടെ കാര്യം നോക്കണം, വര്‍ഷങ്ങള്‍ മുന്നില്‍ കണ്ട് കുടുംബത്തിനായി പ്ലാന്‍ ചെയ്യണം. അതിനാലാണ് ആഢംബര ജീവിതം നയിക്കാത്തതെന്നും പറയുന്നു.
കുടുംബത്തിന്റെ ചെലവുകള്‍, സഹോദരിയുടെ വിദ്യാഭ്യാസ ചെലവുകള്‍, ഭാവിയിലേക്കുള്ള നിക്ഷേപങ്ങള്‍, അമ്മയുടെ മരുന്നും, ചികിത്സയും, വീടിനായി പണം സ്വരുക്കൂട്ടല്‍, അങ്ങനെ ധാരാളം കാര്യങ്ങൾ ജീവിതത്തിലുണ്ട്.ഇപ്പോഴും ഗ്രാമത്തിലാണ് ഈ യുവ വ്യവസായിയുടെ താമസം.
