ആഗസ്റ്റ് 9 നാഗസാക്കി, ക്വിറ്റ് ഇന്ത്യാ ദിനാചരണങ്ങള്‍ ഈസ്റ്റ് മാറാടി സ്‌കൂളില്‍ സമുചിതമായി നടന്നു. സ്‌കൂളില്‍ ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ അജയന്‍ എ.എ സന്ദേശം നല്‍കി. കുമാരി എഡ്‌ന മരിയ ഉലഹന്നാന്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളായ ശ്രീപാര്‍വ്വതി ബിജു, അര്‍ച്ചന ബാബു, റോഷന്‍ ചന്ദ്രശേഖര്‍, ആദര്‍ശ് സനില്‍, അമിന്‍ഷ റഷീദ്, പി.ടി.എ പ്രസിഡന്റ് സിനിജ സനില്‍ എന്നിവര്‍ പ്രസംഗിച്ചു.
കുട്ടികള്‍ പേപ്പറില്‍ നിര്‍മ്മിച്ച ‘സഡാക്കോ ‘ വെള്ളരിപ്രാവുകളെ പ്രതീകാത്മകമായി പറത്തി. യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു. സ്‌കൂള്‍ ജൂനിയര്‍ റെഡ്‌ക്രോസ് യൂണിറ്റും സോഷ്യല്‍ സയന്‍സ് ക്ലബുമാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. സ്‌കൂള്‍ ജെ. ആര്‍.സി കൗണ്‍സിലര്‍ ഗിരിജ എം.പി, സോഷ്യല്‍ സയന്‍സ് കണ്‍വീനര്‍ ഷീബ എം.ഐ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.സ്റ്റാഫ്‌സെക്രട്ടറി അനില്‍കുമാര്‍ പി കെ,അദ്ധ്യാപകരായ ഗ്രേസി കുര്യന്‍,സിലി ഐസക്,ബീനു സി.എസ്,ആശ പൗലോസ്,സുബി ഇ.കെ,അനൂപ് തങ്കപ്പന്‍,ഹണി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 
                                            