പ്രണയത്തിൽ നിന്നും പിന്മാറിയത്തിന്റെ പക; വെട്ടേറ്റു ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

പെരുമ്പാവൂരിൽ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടി മരിച്ചു. രായമംഗലം സ്വദേശി അല്‍ക്ക അന്ന ബിനുവാണ് മരിച്ചത്.

ഈ മാസം അഞ്ചാം തീയതിയായിരുന്നു ആക്രമണം നടന്നത്. പ്രതി ഇരിങ്ങോൾ സ്വദേശി ബേസില്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.

അതിക്രമം നടത്തിയ ശേഷം രക്ഷപ്പെട്ട ബേസില്‍ പിന്നീട് ഇരിങ്ങോലിലെ സ്വന്തം വീട്ടിലെത്തിയാണ് തൂങ്ങി മരിച്ചത്. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനും മുത്തശ്ശിക്കും പരിക്കേറ്റിരുന്നു.

ആയുധവുമായാണ് യുവാവ് അല്‍ക്കയുടെ വീട്ടിലെത്തിയത്. പിന്നാലെ പെണ്‍കുട്ടിയെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. അല്‍ക്കയുടെ തലയ്ക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റു.

പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തില്‍ വിദ്യാര്‍‌ത്ഥിയായ എല്‍ദോസും കോലഞ്ചേരിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ അല്‍ക്കയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഇവര്‍ തമ്മില്‍ അകല്‍ച്ചയിലായെന്നും ഇതാണ് ആക്രമണത്തിന് കാരണമെന്നുമാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *