കോഴിക്കോട്: നിപ സാമ്പിൾ പരിശോധനയിൽ 11 എണ്ണം കൂടി നെഗറ്റീവ് ഫലമാണ് കാണിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ്പ രോഗികളുമായി അടുത്ത സമ്പർക്കത്തിൽ വന്നവരുടെ ഹൈ റിസ്ക് കാറ്റഗറിയിൽപ്പെട്ട പരിശോധന ഫലമാണ് ഇപ്പോൾ പുറത്തുവന്നത്.
ഇതുവരെ ആറു പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ പുതിയ പോസിറ്റീവ് കേസുകൾ ഇല്ലെന്നും മന്ത്രി അറിയിച്ചു. മെഡിക്കൽ കോളേജിൽ ഇപ്പോൾ 21 പേർ ഐസൊലേഷനിലുണ്ട്. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും രാവിലെ നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന വീണാ ജോർജ് പറഞ്ഞു.
നിപ്പയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം 24 വരെ ഓൺലൈൻ ക്ലാസുകൾ മാത്രമേ ഉണ്ടാകൂ. ട്യൂഷൻ സെന്ററുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും ഇത് ബാധകമാണെന്ന് കളക്ടർ എ ഗീത അറിയിച്ചു.
