രജനീകാന്ത് ലോകേഷ് കനകരാജുമായി ഒന്നിക്കുന്നു; ജൈത്രയാത്ര തുടരാൻ തലൈവർ

രജനീകാന്തിന്റെ 171മത്തെ ചിത്രമൊരുക്കാൻ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ്. കമലഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ചെയ്ത അവസാന ചിത്രം “വിക്രം” വമ്പൻ ഹിറ്റ് ആയിരുന്നു. നെൽസന്റെ സംവിധാനത്തിൽ ഒരുങ്ങിയ രജനീകാന്ത് ചിത്രം ജയിലറും ബോക്സ് ഓഫീസ് തകർക്കുന്ന വിജയം നേടി. ഇവർ രണ്ടുപേരും ഒന്നിക്കുന്ന വാർത്ത ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ആണ് ഔദ്യോഗികമായി ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം. സംവിധായകനായ ലോകേഷ് തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. ചിത്രത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും.

Leave a Reply

Your email address will not be published. Required fields are marked *