ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ സെനഗലിനെ നേരിട്ടപ്പോൾ ഇത്തവണ ഇംഗ്ലണ്ട് ടീമിൽ റഹീം സ്റ്റെർലിങ് ഉണ്ടായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും സ്റ്റെർലിങ് ഉണ്ടായിരുന്നു. എന്നാൽ മൂന്നാം മത്സരത്തിൽ താരത്തിന് വിശ്രമം അനുവദിക്കുക ആയിരുന്നു . പകരം റാഷ്ഫോർഡിന് ആണ് അവസരം നൽകിയത് . പ്രീ ക്വാർട്ടറിൽ സെനഗലിനെതിരെ കളിച്ചപ്പോഴും സ്റ്റെർലിങ് ടീമിലില്ലായിരുന്നു. ഇക്കാര്യം നേരത്തെ ഇംഗ്ലണ്ട് ഫുട്ബോൾ ടീം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ എന്തുകൊണ്ട് ടീമിലില്ലെന്നുള്ള കാര്യം അപ്പോൾ വ്യക്തമാക്കിയിരുന്നില്ല. കുടുംബവുമായി ബന്ധപ്പെട്ട ചില കാരണങ്ങൾ എന്ന് മാത്രമാണ് വ്യക്തമാക്കിയത്. എന്നാലിപ്പോൾ വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സ്റ്റെർലിങ്ങിന്റെ വീട് ആക്രമിക്കപ്പെതിരിക്കുകയാണ് . ഇക്കാരണം കൊണ്ടാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത് എന്നും പറയപ്പെടുന്നു . ഇനി ഇദ്ദേഹം ഖത്തറിലേക്ക് തിരിച്ചെത്തുമോ എന്നുള്ള കാര്യവും ഉറപ്പായിട്ടി

 
                                            