മലപ്പുറം : എ ഐ ടി യു സി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക, സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ വില്‍പ്പന നടത്താതിരിക്കുക, പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിക്കുക, ക്ഷേമനിധി ബോര്‍ഡുകളെ സംരക്ഷിക്കുക, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ എ ഐ ടി യു സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണാ സമരം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം എ റസാഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കവിതാരാജന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ പ്രഭാകരന്‍, െകെ ജബ്ബാര്‍, കെ. എന്‍ ഉദയന്‍, ഒ കെ അയ്യപ്പന്‍, പി എം ബഷീര്‍, പി പി ലെനിന്‍ദാസ്, ടി ശ്രീകുമാര്‍, അലി കെ എസ് ആര്‍ ടി സി, ജംഷീര്‍ ബാബു എന്നിവര്‍ സംസാരിച്ചു. മാനേരി ഹസ്സന്‍ , എം ഉമ്മര്‍, സി ആര്‍ ഗോപാലന്‍, ജി സുരേഷ് കുമാര്‍, ഹരിശ്ചന്ദ്രന്‍, സുനിത എന്നിവര്‍ നേതൃത്വം നല്‍കി.
