പ്രഭുദേവ നയന്‍താര പ്രണയവും പ്രണയത്തകര്‍ച്ചയും ഒരുകാലത്ത് തമിഴകത്ത് കോളിളക്കം സൃഷ്ടിച്ച സംഭവമാണ്. നയന്‍താരയുടെ ജീവിതം കീഴ്‌മേല്‍ മറിയുന്നതിലും ഇന്നത്തെ താരറാണിയായി ഉയരുന്നതിലും ഈ സംഭവം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കരിയറില്‍ നിന്ന് മാറി പ്രഭുദേവയ്‌ക്കൊപ്പമുള്ള ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാനായിരുന്നു നയന്‍സിന്റെ തീരുമാനം. പക്ഷെ സംഭവിച്ചത് മറിച്ചാണ്. ലിവിങ് ടുഗെതർ നാളുകളില്‍ ഇവര്‍ക്കിടയില്‍ അകല്‍ച്ച വന്നു. നടി ഈ ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ രണ്ട് പേരുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വന്നു. സംവിധായകന്‍ വിഘ്‌നേശ് ശിവനെയാണ് നയന്‍താര വിവാഹം ചെയ്തത്. മറുവശത്ത് പ്രഭുദേവ ഫിസിയോതെറാപിസ്റ്റായ ഹിമാനി സിം?ഗിനെ വിവാഹം ചെയ്തു. കഴിഞ്ഞ ദിവസമാണ് പ്രഭുദേവയ്ക്കും ഹിമാനിക്കും പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്നതിന് പിന്നാലെ മറ്റൊരു അഭ്യൂഹമാണ് തമിഴ് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കുഞ്ഞിന് നയന്‍താര എന്ന് പേരിടാന്‍ പ്രഭുദേവ തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. കഴിഞ്ഞതൊന്നും മറന്നില്ലേ എന്നാണ് സോഷ്യല്‍മീഡിയയിലെ ചോദ്യങ്ങള്‍.
അതേസമയം ഇത് ഒരിക്കലും നടക്കാന്‍ സാധ്യതയില്ലെന്ന് ആരാധകര്‍ പറയുന്നു. മുന്‍ കാമുകിയുടെ പേര് കുഞ്ഞിനിട്ടാല്‍ ഉണ്ടാകാനിടയുള്ള ?ഗോസിപ്പുകളും മറ്റും പ്രഭുദേവയ്ക്ക് ഊഹിക്കാം. ഈ സാഹചര്യത്തില്‍ ഒരിക്കലും ഇത്തരമാെരു തീരുമാനം പ്രഭുദേവ എടുക്കില്ലെന്നാണ് ആരാധകരുടെ വാദം. വേര്‍പിരിയലിന് ശേഷം നയന്‍താരയെക്കുറിച്ച് ഒരിക്കല്‍ പോലും പ്രഭുദേവ മാധ്യമങ്ങളില്‍ സംസാരിച്ചിട്ടില്ല. പ്രഭുദേവയോട് ക്ഷമിക്കാന്‍ നയന്‍താര ഇതുവരെ തയ്യാറായിട്ടില്ലെന്നും മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു.
ലീവിങ് റിലേഷനില്‍ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ പ്രഭുദേവയുടെ കുടുംബജീവിതം തകര്‍ത്തു എന്ന ആക്ഷേപം നയന്‍താരയ്ക്ക് കേള്‍ക്കേണ്ടി വന്നു. 9 മാസത്തോളം ലൈം ലൈറ്റില്‍ നിന്നും പൂര്‍ണമായി മാറിനിന്ന നയന്‍താരയ്ക്ക് തമിഴകത്തെ മാര്‍ക്കറ്റും നഷ്ടപ്പെട്ടു. എന്നാല്‍ രാജാ റാണി എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവ് നടത്താന്‍ നടിക്ക് കഴിഞ്ഞു. പിന്നീടിങ്ങോട്ട് കരിയറിന് വലിയ പ്രാധാന്യം നയന്‍താര നല്‍കി. മറുവശത്ത് പ്രഭുദേവ ഹിന്ദി സിനിമകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരിക്കല്‍ പോലും തങ്ങള്‍ക്കിടയില്‍ സംഭവിച്ച് എന്തെന്ന് നയന്‍താരയോ പ്രഭുദേവയോ തുറന്ന് പറഞ്ഞിട്ടില്ല.
നയന്‍താരയും ഇന്ന് രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ്. ഉയിര്‍, ഉലകം എന്നിങ്ങനെയാണ് ഇരട്ടക്കുഞ്ഞുങ്ങളുടെ പേര്. ഭര്‍ത്താവ് വിഘ്‌നേശ് ശിവന്‍ കഴിഞ്ഞ ദിവസം നയന്‍താരയുടെയും കുഞ്ഞുങ്ങളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നയന്‍താരയും വിഘ്‌നേശും പ്രണയത്തിലാകുന്നത്. ഷൂട്ടിം?ഗിന്റെ രണ്ടാം ഷെഡ്യൂള്‍ തുടങ്ങുമ്പോഴേക്കും രണ്ട് പേരും പ്രണയത്തിലായി. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹം. ചെന്നൈയില്‍ വെച്ച് നടന്ന വിവാഹത്തില്‍ തമിഴ്‌നാട്ടില്‍ പ്രമുഖര്‍ പങ്കെടുത്തിരുന്നു.
മറുവശത്ത് പ്രഭുദേവ അപ്രതീക്ഷിതമായാണ് ഹിമാനി സിം?ഗിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ചികിത്സയ്ക്കായാണ് പ്രഭുദേവ ഹിമാനി സിം?ഗിനടുത്തെത്തുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലെത്തി. 2020 ല്‍ ഇരുവരും വിവാഹം ചെയ്തു. വിവാഹക്കാര്യം പ്രഭുദേവ രഹസ്യമാക്കി വെച്ചു. മാസങ്ങള്‍ കഴിഞ്ഞാണ് ഇക്കാര്യം മാധ്യമങ്ങള്‍ അറിയുന്നത്.
റംലത്ത് എന്നാണ് പ്രഭുദേവയുടെ ആദ്യ ഭാര്യയുടെ പേര്. ഈ ബന്ധത്തില്‍ മൂന്ന് ആണ്‍മക്കള്‍ താരത്തിന് പിറന്നു. ഇവരില്‍ ഒരു മകന്‍ അസുഖം ബാധിച്ച് മരണപ്പെട്ടു. മകന്റെ മരണമുണ്ടാക്കിയ ആഘാതത്തിനിടെയാണ് പ്രഭുദേവ നയന്‍താരയുമായി അടുക്കുന്നത്. ഇതോടെ ആദ്യ ഭാര്യ റംലത്ത് പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നു. 2011 ല്‍ റംലത്തുമായി വേര്‍പിരിഞ്ഞ പ്രഭുദേവ നയന്‍താരയ്‌ക്കൊപ്പം ജീവിച്ചു. എന്നാല്‍ ഈ ബന്ധവും പരാജയപ്പെടുകയായിരുന്നു.
