നിരോധിച്ച ഉത്തരവിനെതിരേ പോപ്പുലർ ഫ്രണ്ട് സുപ്രിം കോടതിയിൽ

നിരോധിച്ച ഉത്തരവിനെതിരേ പോപ്പുലർ ഫ്രണ്ട് മുൻ നേതാക്കൾ സുപ്രിം കോടതിയിൽ ഹർജി സമർപ്പിച്ചു. യു.എ.പി.എ ട്രിബ്യൂണലിൻ്റെ നിരോധനം അംഗികരിച്ച ഉത്തരവിനെതിരെയാണ് ഹർജി. തങ്ങൾക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നാണ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ വാദം. തങ്ങൾക്ക് ഒരു ഭീകരവാദ സംഘടനയുമായി ബന്ധമില്ലെന്നും ആക്ഷേപങ്ങൾക്ക് ഒരു വസ്തുതയുമില്ലെന്നും ഹർജിയിൽ പറയുന്നു.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര തീരുമാനം റദ്ദാക്കണമെന്നും ട്രിബ്യൂണലിൻ്റെ നടപടി സ്റ്റേ ചെയ്യണമെന്നുമാണ് പോപ്പുലർ ഫ്രണ്ടിന്റെ ഹർജിയിലെ ആവശ്യം.2022 സെപ്റ്റംബറിലാണ് പോപ്പുലര്‍ ഫ്രണ്ടിനേയും എട്ട് അനുബന്ധ സംഘടനകളേയും അഞ്ചുവര്‍ഷത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്തായിരുന്നു നടപടി.

Leave a Reply

Your email address will not be published. Required fields are marked *