കലഞ്ഞൂര്‍: ഒന്നരവര്‍ഷത്തിനിടെ പകരം വെക്കാനാകാത്ത വികസന പ്രവർത്തനങ്ങളുമായി കലഞ്ഞൂരിന്റെ ഹൃദയത്തില്‍ ഇടംനേടിയ അഡ്വ. കെ.യു ജനീഷ് കുമാര്‍ രണ്ടാം അങ്കത്തിനായി വോട്ടഭ്യര്‍ത്ഥിച്ചെത്തിയപ്പോള്‍ നാട് വരവേറ്റത് ഏറെ ആഹ്ലാദത്തോടെ. ആദ്യഘട്ട പ്രചാരണത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ രാവിലെ 8 മണിക്കാണ് സ്ഥാനാര്‍ത്ഥി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ഒപ്പം കൂടലില്‍ എത്തിയത്.
മുറിഞ്ഞങ്കല്‍ ജംഗ്ഷന്‍ മുതല്‍ കൂടല്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗങ്ങളിലെ വ്യാപാരസ്ഥാപനങ്ങളില്‍ ജനീഷ് കുമാര്‍ വോട്ടഭ്യര്‍ത്ഥിച്ച് സന്ദര്‍ശനം നടത്തി. വ്യാപാരി സമൂഹം വിജയാശംസകള്‍ നേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ യാത്രയാക്കിയത്. മേഖലയിലെ ഓട്ടോറിക്ഷ തൊഴിലാളികളെയും ചുമട്ടുതൊഴിലാളികളെയും നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു.
മേഖലയിലെ ഭവനങ്ങളില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹത്തെ നിറ മനസോടെയാണ് വീട്ടുകാര്‍ സ്വീകരിച്ചത്. വീട്ടുകാരുമായി വിശേഷങ്ങള്‍ പങ്കുവെച്ച സ്ഥാനാര്‍ത്ഥിക്ക് എല്ലാ പിന്തുണയും ആശംസയും നേര്‍ന്നാണ് ഓരോ വീട്ടുകാരും യാത്രയാക്കിയത്. കൂടല്‍ ചന്തയില്‍ സന്ദര്‍ശനം നടത്തിയ അദ്ദേഹം വ്യാപാരികളുമായി ഏറെ സമയം ചെലവഴിച്ച ശേഷം ഉച്ചയക്ക് 12 മണിയോടെ മടങ്ങിയത്.
വന്‍ സ്വീകാര്യതയായിരുന്നു ജനീഷ് കുമാറിന് കൂടല്‍ മേഖലയില്‍ ലഭിച്ചത്. പിന്നീട് കലഞ്ഞൂര്‍ പ്ലസ്ഥാനത്ത് മഠത്തിലെത്തിയ ജനീഷ് കുമാര്‍ ശ്രീമഹാദേവ ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി കൃഷ്ണന്‍ പോറ്റി, ജിതേഷ് പോറ്റി, വാസുദേവന്‍ പോറ്റി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. വോട്ടഭ്യര്‍ത്ഥിച്ച് എത്തിയ സ്ഥാനാര്‍ത്ഥിയെ ഏറെ സന്തോഷത്തോടെ സ്വീകരിച്ച ട്രസ്റ്റ് ഭാരവാഹികള്‍ എല്ലാവിധ വിജയാശംസകളും അനുഗ്രഹവും നേര്‍ന്നാണ് അവര്‍ അദ്ദേഹത്തെ യാത്രയാക്കിയത്.
കൂടല്‍, കലഞ്ഞൂര്‍ മേഖലയില്‍ സന്ദര്‍ശനം നടത്തിയ സ്ഥാനാര്‍ത്ഥിക്കൊപ്പം സിപിഐഎം കൂടല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി. ഉന്മേഷ്, കലഞ്ഞൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.മനോജ്,കൂടല്‍ മേഖല തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി വി. ചന്ദ്രബോസ്,പാടം മേഖലാ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി.വി ജയകുമാര്‍,കലഞ്ഞൂര്‍ മേഖല തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എസ്. രാജേഷ് ഏരിയ കമ്മിറ്റിയംഗം എസ്.രഘു, കലഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്തംഗം സുജ അനില്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ജ്യോതിശ്രീ, സി.വി സുഭാഷിണി, അജിത സജി തുടങ്ങിയവരും ഉണ്ടായിരുന്നു.
| ReplyForward |
