കേരള സാഹിത്യ അക്കാദമി ഈ വര്‍ഷം പുറത്തിറക്കിയ 30 പുസ്തകങ്ങളില്‍ പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തെ സൂചിപ്പിക്കുന്ന എംബ്ലം ചേര്‍ത്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. അസാധാരണ നടപടിയെന്ന് ഒരു വിഭാഗം എഴുത്തുകാര്‍ പ്രതികരിക്കുമ്പോള്‍ അക്കാദമിയുടെ നടപടിയെ ന്യായീകരിച്ച് സെക്രട്ടറി സി പി അബൂബക്കര്‍ രംഗത്തെത്തി. എംബ്ലം ചേര്‍ത്തതിന്റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം സെക്രട്ടറിയെന്ന നിലയില്‍ തനിക്കാണെന്നും ഇത് മഹാപാതകമാകുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്നും അബൂബക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിശദീകരണം ഇങ്ങനെ പോകുന്നു.
ഇടതുപക്ഷജനാധിപത്യമുന്നണിയുടെ രണ്ടാമത്തെ സര്‍ക്കാറിന്റെ രണ്ടുവര്‍ഷം പൂര്‍ത്തിയാവുന്നതിന്റെ ഭാഗമായി വിവിധസാംസ്‌കാരികസ്ഥാപനങ്ങള്‍ ഓരോരോ പ്രവര്‍ത്തനപരിപാടികള്‍ ഏറ്റെടുത്തു. കുറെ സെമിനാറുകളും 500 പുസ്തകത്തിന്റെ ഡിജിറ്റൈസേഷനും 30 പുസ്തകങ്ങളുടെ പ്രസാധനവുമാണ് കേരള സാഹിത്യ അക്കാദമി ഏറ്റെടുത്തത്. ഈ പരിപാടികള്‍ മിക്കവയും പൂര്‍ണ്ണമായി നടപ്പാക്കാന്‍ അക്കാദമിക്ക് സാധിച്ചു.
പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവയില്‍ പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തെ സംബന്ധിച്ച എംബ്ലം പിന്‍വശത്ത് ചേര്‍ക്കുകയുണ്ടായി. പ്രത്യേകമായ ഒരു പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ചപുസ്തകങ്ങളെന്ന് വേറിട്ടുകാണിക്കണമെന്ന ലക്ഷ്യത്തിലാണ് എംബ്ലം വെച്ചത്. അന്നു തയ്യാറായിക്കൊണ്ടിരുന്ന മുപ്പതുപുസ്തകങ്ങള്‍ ഈ പട്ടികയിലുള്‍പ്പെടുത്തുകയാണ് ചെയ്തത്. എംബ്ലം വെക്കണമെന്ന് ഞാനാണ് നിര്‍ദ്ദേശം നല്‍കിയത്. ഡിജിറ്റൈസേഷനും പുസ്തകങ്ങളുടെ പ്രകാശനപരിപാടിയും ബഹുമാനപ്പെട്ട തൃശ്ശൂര്‍ എം എല്‍ എ ശ്രീ പി ബാലചന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.
എംബ്ലം വെക്കുന്നതിനെപ്പറ്റി അക്കാദമിയില്‍ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയോ തര്‍ക്കമോ നടന്നിരുന്നില്ല. ഒരു സാധാരണ ഭരണനടപടിയെന്നനിലയിലാണ് അതു ചെയ്തത്. ചിലസുഹൃത്തുക്കള്‍ ഒരു മഹാപാതകമെന്ന നിലയില്‍ സോഷ്യല്‍മീഡിയയില്‍ ഇതുചര്‍ച്ച ചെയ്യുന്നുണ്ട്. ചിലപ്രത്യേകസാഹചര്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ ഇതുപോലുള്ള സവിശേഷ എംബ്ലങ്ങള്‍ പല പ്രസാധകരും ചേര്‍ക്കാറുണ്ട്. കേരള സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം സൂചിപ്പിക്കുന്ന എംബ്ലം ചേര്‍ക്കുന്നത് എങ്ങനെ മഹാപാതകമാവുന്നുവെന്ന് എനിക്ക് മനസ്സിലാവുന്നില്ല. രണ്ടുതവണ മുഖ്യമന്ത്രിയാവുന്ന ഒരാളുടെപേര് എങ്ങനെ അസ്വീകാര്യമാവുന്നുവെന്നും എനിക്കറിയില്ല. എംബ്ലം ചേര്‍ത്തതിന്റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം സെക്രട്ടറിയെന്ന നിലയില്‍ എനിക്കാണെന്നും അബൂബക്കര്‍ പറയുന്നു.
എംബ്ലത്തെ ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ ഒരുവഴിക്ക് ഉയരുന്നുമുണ്ട്.
കേരള സാഹിത്യ അക്കാദമി ഈ വര്‍ഷം പുറത്തിറക്കിയ പുസ്തകങ്ങളില്‍ സര്‍ക്കാര്‍ പരസ്യം ഉള്‍പ്പെടുത്തിയത് അസാധാരണ നടപടിയാണ്. അക്കാദമികള്‍ അടക്കമുള്ള സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണാനുകൂലികളെ നിയമിച്ച് എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയ മോദി സര്‍ക്കാര്‍പോലും സ്വന്തം ഭരണത്തിന്റെ പരസ്യത്തിനായി അക്കാദമിയുടെ പുസ്തകങ്ങളെ ഉപയോഗിച്ചതായി അറിയില്ല. ഇനി അതും സംഭവിച്ചുകൂടായ്കയില്ല. അതിനുള്ള മാതൃക കേരള സാഹിത്യ അക്കാദമി മുന്‍കൂട്ടി കാണിച്ചുകൊടുത്തിരിക്കുന്നു. സര്‍ക്കാര്‍ അക്കാദമിയോട് നേരിട്ട് ആവശ്യപ്പെട്ട് ചെയ്യിച്ചതാവാന്‍ വഴിയില്ല. പകരം പാര്‍ട്ടി വക നിയമനം കിട്ടിയ ഭാരവാഹികളിലാരെങ്കിലും തന്റെ വിധേയത്വമറിയിക്കാന്‍ ചെയ്തതാവാനേ വഴിയുള്ളു. അക്കാര്യം അവര്‍ വിശദമാക്കട്ടെ. ഇത് ഒരു പുസ്തകക്കവറിന്റെ പ്രശ്‌നമല്ല. അക്കാദമികളുടെ പരസ്യമായ രാഷ്ട്രീയവല്‍ക്കരണത്തിന്റെയും സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴടങ്ങലിന്റെയും സൂചനയതിലുണ്ട്. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കാന്‍ ഈ നടപടി ഇടയാക്കും.
