പത്തനംതിട്ട ജില്ലാ സ്കൂൾ യുവജനോത്സവം യു.പി വിഭാഗം നാടകത്തില്‍ കറുബനെ അവതരിപ്പിച്ച അങ്ങാടിക്കല്‍ തെക്ക് എസ്.എന്‍.വി.എച്ച്.എസ് സ്കൂളിലെ ആദിത്യനെ മികച്ച നടനായി
തെരഞ്ഞെടുത്തു.നിറത്തിന്റെ പേരില്‍ മനുഷ്യര്‍ക്കിടയിലെ വിവേചനം ഭംഗിയായി അവതരിപ്പിച്ചാണ് ആദിത്യന്‍ എല്ലാവരുടെയും ശ്രദ്ധ നേടിയത്. നാടകത്തന്റെ പേരും കറുബന്‍ എന്നാണ്. . കാട്ടില്‍ നിന്ന് നാട്ടില്‍ പിടിച്ചുകൊണ്ടുവന്ന കാട്ടുവാസിയായ കറുബനെ വിദ്യഭ്യാസം നേടാന്‍ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ സഹപാഠികള്‍ കറുബനെന്ന് വിളിച്ച് ആക്ഷേപിക്കുകയും തുടര്‍ന്ന് കാട്ടിലേക്ക് മടങ്ങുകയും ചെയ്യുന്നു. ഈ കഥാപാത്രത്തെയാണ് ആദിത്യന്‍ തന്റെ കഴിവുകൊണ്ട് അവസ്മരണീയമാക്കിയത്.നാടകത്തിന്റെ സംവിധാനം അനില്‍ കാരേറ്റാണ്. അതേസമയം ജില്ലാ സ്കൂളിൽ യുവജനവത്തിൽ കര്‍ക്കശക്കാരിയായ അധ്യാപികയെ രംഗത്ത് എത്തിച്ച് കുറിയന്നൂര്‍ മാര്‍ത്തോമാ സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥിയായ കൃഷ്ണേന്ദു സന്തോഷ് യു.പി വിഭാഗത്തില്‍ മികച്ചനടിയായി തെരഞ്ഞെടുക്കപ്പെട്ടു.ജനാലക്കരികിലെ വികൃതി കുട്ടി എന്ന നാടകത്തിലായിരുന്നു കൃഷ്ണേന്ദു അഭിനയിച്ചത്. ഒരു അധ്യാപിക ആകണമെന്ന മോഹം നാടകത്തിലൂടെ സാധ്യമായതിന്‍റെ സന്തോഷത്തിലാണ് ഈ കുട്ടി. നൂറനാട് സുകു എഴുതി പ്രോം വിനായക് സംവിധാനംചെയ്ത നാടകത്തില്‍ പ്രധാന അധ്യാപികയുടെ വേഷമാണ് കൃഷ്ണേന്ദു കൈകാര്യംചെയ്തത്. നാടന്‍ പാട്ട് പാടുന്ന അന്യജാതിയില്‍ പെട്ട കുട്ടിയെ ക്ലാസില്‍ നിന്ന് പുറത്താക്കുന്നതായിരുന്നു നാടകത്തിന്റെ വിഷയം. കുറിയന്നൂര്‍ താഴത്തെ മുറിയില്‍ സന്തോഷ് ബാബു- സന്ധ്യാ ഗോപാല്‍ ദമ്ബതികളുടെ മകളാണ്.

 
                                            