മലപ്പുറം : ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കിയാല്‍ സിപിഎമ്മിന്റെ അടിത്തറ നശിക്കുമെന്നും ലീഗിനെതിരായ വിദ്വേഷപ്രചാരണത്തില്‍ നിന്ന് അവര്‍ക്ക് പിന്നോട്ട് പോകേണ്ടി വന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമാണ് മുസ്ലീം ലീഗിന് ശക്തിയുണ്ടെന്ന തോന്നല്‍ ഉണ്ടാക്കുന്നതെന്ന് സിപിഎം നേതാവ് ടി.കെ. ഹംസ പറഞ്ഞു. ശബരിമല മാത്രമാണ് പ്രതിപക്ഷത്തിന്റെ വിഷയമെന്ന് ഹംസ കുറ്റപ്പെടുത്തി. ഭരണത്തുടര്‍ച്ചയെ ആരും എതിര്‍ക്കാത്ത സാഹചര്യമാണ് ഉള്ളത്. കോണ്‍ഗ്രസ് ശോഷിച്ച് ബിജെപിക്ക് വളമാവുകയാണ്. പി.കെ. കുഞ്ഞാലിക്കുട്ടി രാജി വെച്ച് മത്സരിക്കുന്നത് കഴിഞ്ഞ കാലങ്ങളിലെപ്പോലെ ജനം അംഗീകരിക്കുമെന്ന് കരുതേണ്ട. പിണറായിക്ക് പത്തില്‍ ഒന്‍പത് മാര്‍ക്ക് നല്‍കാമെന്നും ടി.കെ. ഹംസ പറഞ്ഞു.

 
                                            