പിസി ചാക്കോ കോൺഗ്രസിൽ നിന്നും രാജിവച്ചു. സോണിയക്കും രാഹുലിനും രാജി കത്തു നൽകിയാണ് അദ്ദേഹം രാജി അറിയിച്ചത്. കേരളത്തിൽ കോൺഗ്രസ് പാർട്ടിക്കു ഗ്രൂപ്പുകളില്ലാതെ പ്രവർത്തിക്കാനാകില്ലെന്നും ദേശീയ തലത്തിൽ പോലും കോൺഗ്രസിനു വളർച്ചയില്ലെന്നും പി.സി ചാക്കോ ആരോപിച്ചു.
തിരഞ്ഞെടുപ്പ് പ്രമാണിച്ച് സീറ്റ് വിഭജനം പോലും ഗ്രൂപ്പുകളുടെ വിതംവായ്പ് ആണെന്നുള്ള ആരോപണവും അദ്ദേഹം ഉന്നയിച്ചു. കെപിസിസിക്കു നേരെ ശക്തമായ വിമർശനങ്ങളാണ് പിസി ചാക്കോ ഉന്നയിച്ചിരിക്കുന്നത്.
കോൺഗ്രസ് വിട്ടതോടു കൂടി അദ്ദേഹത്തിന്റെ ഭാവി നീക്കത്തെ പറ്റി പല അഭ്യൂഹങ്ങളും നിലവിലുണ്ട്. എന്നാൽ തന്നെ ബിജെപിക്കൊപ്പം കാണാൻ കഴിയില്ലെന്നാണ് അദ്ദേഹം ഇപ്പോൾ നടത്തിയിക്കുന്ന പ്രസ്താവന. കൂടാതെ എഴുതി പക്ഷവും കോൺഗ്രസും ഒരുമിച്ച് മുന്നോട്ടു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
| ReplyForward |
