പൗരത്വ ഭേദഗതി നിയമം മുഖ്യമന്ത്രി രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പിണറായി വിജയന്റെയും മോദിയുടെയും ലക്ഷ്യം ഒന്നാണ്. എന്തെന്നാൽ മുഖ്യമന്ത്രിയുടെ ലക്ഷ്യം മുസ്ലിം വോട്ടുകൾ നേടുക എന്നത് മാത്രമാണ്. യാതൊരു ആത്മാർത്ഥതയും ഇല്ലാത്ത ആളാണ് പിണറായി വിജയൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് വിഷയം മാറ്റാൻ വേണ്ടി എല്ലാ ദിവസവും പൗരത്വം എന്ന് പറഞ്ഞ് വരണ്ട എന്നും വി ഡി സതീശൻ പറഞ്ഞു.

അതോടൊപ്പം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനികൾ 12 സ്ഥാപനങ്ങൾ പണം നിക്ഷേപിച്ച ആളാണ് മുഖ്യമന്ത്രി എന്നും നികുതിവെട്ടിപ്പ് ലക്ഷ്യം വച്ചാണ് മകളുടെ സ്ഥാപനത്തിൽ മറ്റു കമ്പനികൾ പണം നിക്ഷേപിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെല്ലാം മറുപടി പറയേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് ആണെന്നും സതീശൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ തുടർന്ന് കോൺഗ്രസിന്റെ സമരവും പരിപാടികളൊന്നും തന്നെ പിണറായി വിജയനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഇത് അറിയാത്തതിന്‌ കാരണം താൻ ദേശാഭിമാനി പത്രം മാത്രം വായിക്കുന്നത് കൊണ്ടാണെന്നാണ് പറയുന്നത്‌.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി കോൺഗ്രസിന്റെ എംപിമാർ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിന്റെ കോപ്പി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഭാരത് ജോഡോ യാത്രയില്‍ രാഹുൽ ഗാന്ധി നിയമത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്ന് പറയുന്നവർ യാത്രയിൽ പങ്കെടുത്തിരുന്നോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

അതേസമയം കോൺഗ്രസ് ഇപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് മുന്നോട്ട്‌ പോയിക്കൊണ്ടിരിക്കുന്നത്. ട്രെയിൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാത്ത സ്ഥിതിയാണ്. പ്രചാരണത്തിന് ഇറങ്ങുന്ന പ്രവർത്തകർക്ക് നാരങ്ങ വെള്ളം കുടിക്കാൻ പോലും പണമില്ല. പ്രചരണവും വേണ്ട രീതിയിൽ നടത്താൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ ഇത് കണ്ടറിഞ്ഞ് ജനങ്ങൾ പണം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സർക്കാറിന്റെ പണം എടുത്ത് തെരഞ്ഞെടുപ്പ് നടത്തുന്ന എൽഡിഎഫിന് നാണമുണ്ടോ എന്നാണ് ചോദിക്കുന്നത്. ബിജെപിയും സിപിഎമ്മും ചട്ടങ്ങൾ ലംഘിച്ചാണ് പ്രചരണം നടത്തുന്നത്. എകെജി സെന്ററിൽ പണം ഉപയോഗിച്ച് വേണം അന്തസ്സോടെ രാഷ്ട്രീയ പ്രചാരണം നടത്താൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *