ഗ്രേറ്റ് ഫാദറെന്ന് പറയുമ്പോള്‍ പെട്ടന്ന് ഓര്മ വരുന്നത് സൂപ്പര്‍ ഹിറ്റ് മമ്മൂക്ക പടം ഗ്രേറ്റ് ഫാദറായിരിക്കും പക്ഷേ ഇവിടെ പറഞ്ഞു വരുന്നത് ബോളിവുഡ് താരവും നാല് വാസുകാന്റെ അച്ഛനുമായ ഇമ്രാമിനെഹാഷമിയെ പറ്റിയാണ്. വര്‍ഷം 2010 ബോളിവുഡില്‍ നല്ല തിരക്കുള്ള സമയം അപ്പോഴാണ് ഹാഷിമിന്റെ നാല് വയസായ മകന് കാന്‍സര്‍ സ്ഥിതകരിക്കുന്നത്, കിഡ്നിയിലായിരുന്നു ക്യാന്‍സര്‍ .
തിരിക്കു പിടിച്ച ഇമ്രാന്റെ ഓട്ടം പെട്ടന്ന് ഒരു നിമിഷത്തേയ്ക്ക് നിലച്ചു പോയി പിന്നീടുള്ള ഇമ്രാനും ഭാര്യയായ പര്‍വീണിനും ജീവിതം ശെരിക്കും പോരാട്ടം തന്നെയായിരുന്നു. തന്റെ മകന് വേണ്ടി ഏത്റ്റം വരെ പോകാനും അയാള്‍ തയ്യാറായിരുന്നു. അത് കൊണ്ട് തന്നെ മകനായ അയാനെ കൊണ്ട് തന്റെ ഓട്ടങ്ങളെല്ലാം മാറ്റി വെച്ച് കാനഡയിലേക്ക്
അഞ്ചു വര്‍ഷത്തേയാക്കായി പറന്നു. അങ്ങനെ അഞ്ചു വര്‍ഷം പോരാട്ടത്തിന്റയും വേദനയുടെയും കഷ്ട്ടപാടുകള്‍ക്കൊടുവില്‍ ആയാനെ രോഗ മുക്തിനാക്കി,അപ്പോള്‍ ഇമ്രാന്‍, സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു
‘എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി. എല്ലാ ക്യാന്‍സര്‍ പോരാളികള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് ഈ യുദ്ധം ജയിക്കാനാകും’ പിന്നീടുള്ള തന്റെ അഭിമുഖങ്ങളില്‍ താനും ഭാര്യയും കടന്നു വന്ന വെല്ലുവിളികളുടെയും വേദനകളുടെയും ദിവസങ്ങളെ പറ്റി പങ്ക് വെച്ചിരുന്നു. ഇതേ പോലുള്ള സാഹചര്യത്തെ നേരിടാനുള്ള ധൈര്യം എവിടെ നിന്നാണ് കിട്ടിയതെന്ന് തനിക്ക് ഇപ്പോഴും അറിയില്ലെന്നാണ് ഇമ്രാന്‍ അന്ന് പറഞ്ഞത്.തങ്ങളെക്കാള്‍ വലിയ വേദനയാണ് അയാന്‍ അനുഭവിച്ചതെന്നും പറയുകയുണ്ടായി.
പിന്നീട് തന്റെ മകന്റെ ക്യാന്‍സര്‍ ചികിത്സാ കാലത്തെക്കുറിച്ച് ഇമ്രാന്‍ പുസ്തകം എഴുതുകയും ചെയ്തിരുന്നു. കിസ് ഓഫ് ലൈഫ് എന്നായിരുന്നു പുസ്തകത്തിന്റെ പേര്. മകന്‍ കാന്‍സര്‍ മുക്തനായത്തോടെ ഇന്ത്യലേക്ക് തിരിച്ചെത്തുകയായിരുന്നു
ഇമ്രാനും കുടുംബവും. സുഖമമായ മകന്റെ ജീവിതം തിരിച്ചു പിടിച്ച സന്തോഷത്തില്‍ വീണ്ടും
അഭിനയത്തില്‍ സജീവമാവുകയാണ് ഇമ്രാന്‍ ഹാഷ്മി.
