കൗമാരപ്രായം കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ബുദ്ധിമുട്ടേറിയ ഒരു സമയമാണ്,പ്രത്യേകിച്ച് പെൺകുട്ടികൾക്ക്. കൗമാരക്കാലത്തെ പ്രണയവും മറ്റു കൂട്ടുകെട്ടുകളും ചിലപ്പോഴൊക്കെ ചതികളിലും മാനസിക സമ്മർദ്ദങ്ങളിലും അകപ്പെടുത്താറുണ്ട്.
ഇതിനെതിരായി കേരള പോലീസ് വിദ്യാർത്ഥികൾക്കിടയിൽ അവബോധ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. ഇപ്പോൾ തൃശ്ശൂരിൽ ഒരു അവബോധ ക്ലാസ്സ് സംഘടിപ്പിച്ചതിന് പിന്നാലെ പോലീസുകാരന് വന്ന ഒരു ഫോൺകോളിനെ കുറിച്ച് തൃശ്ശൂർ പോലീസ് പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റ്ണ് വൈറലക്കുന്നത് ആകുന്നത്.
ക്ലാസ്സ് കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം അധ്യാപിക പോലീസ് ഉദ്യോഗസ്ഥനായ നിധിനെ വിളിച്ച് അടിയന്തരമായി സ്കൂളിലേക്ക് എത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഒരു കുട്ടി സാറിനെ കാണണമെന്ന് പറഞ്ഞ് കരയുന്നു ഞങ്ങൾ ചോദിച്ചിട്ട് ഒന്നും പറയുന്നില്ല, സാറിനോട് മാത്രമേ സംസാരിക്കു എന്നാണ് പറയുന്നത്.
ഒടുവിൽ പെൺകുട്ടി പോലീസ് ഉദ്യോഗസ്ഥനോട് കാര്യം പറഞ്ഞു. സാറിന്റെ അന്നത്തെ ക്ലാസ്സ് കഴിഞ്ഞതിനുശേഷം ഞാൻ ഉറങ്ങിയിട്ടില്ല. എനിക്ക് ഒരു ആൺകുട്ടിയോട് സ്നേഹമാണ് അവൻ എന്നെയും സ്നേഹിക്കുന്നു. കഴിഞ്ഞദിവസം അവൻ എന്നോട് എന്റെ ഒരു നഗ്ന ഫോട്ടോ ആവശ്യപ്പെട്ടു, എനിക്കത് നിരസിക്കാൻ കഴിഞ്ഞില്ല. ഇത്തരം ബോധവൽക്കരണ ക്ലാസുകൾ പെൺകുട്ടികൾക്ക് വളരെ പ്രയോജനപ്രദമാകുന്നതാണ്
