മോദിയുടെ വാട്സ്ആപ്പ് ചാനലിന് 17 ലക്ഷം ഫോളോവേഴ്സ്

മെറ്റാ കമ്പനിയുടെ ഏറ്റവും പുതിയ ഫീച്ചറായ വാട്സാപ്പ് ചാനലിൽ 17 ലക്ഷം ഫോളോവേഴ്സുമായി നരേന്ദ്രമോദി. ഇത്തരം ചാനലുകൾ ആദ്യം തുടങ്ങിയവരിൽ ഒരാളാണ് പ്രധാനമന്ത്രി.

ചാനൽ തുടങ്ങി 24 മണിക്കൂറിൽ 10 ലക്ഷം ആളുകളാണ് മോദിയുടെ ചാനൽ ഫോളോ ചെയ്തത്. നിലവിൽ 51 ലക്ഷം പേർ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും 41 ലക്ഷം പേർ അക്ഷയ് കുമാറിനെയും 84 ലക്ഷം പേർ കത്രീനകൈഫിനെയും വാട്സ്ആപ്പ് ചാനലിൽ പിന്തുടരുന്നു. മലയാളത്തിൽ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവർ വാട്സ്ആപ്പ് ചാനൽ ആരംഭിച്ചിട്ടുണ്ട്.

ചാനലുകളിൽ ചേരാനായി വാട്സാപ്പിലെ അപ്ഡേറ്റ് ടാബ് തുറന്നു താഴെയുള്ള ചാനലുകൾ കണ്ടെത്തുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ചാനലുകളുടെ ഒരു ലിസ്റ്റ് തന്നെ തുറന്നു വരും. സർച്ച് ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് വിവിധ ചാനലുകൾ കണ്ടെത്താം ചാനലിൽ ജോയിൻ ചെയ്യുന്നതിന് ചാനലിന്റെ പേരിനടുത്തുള്ള പ്ലസ് ഐക്കൺ ടാപ്പ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *