വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് എം എം ഹസ്സൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഉമ്മൻചാണ്ടിയുടെ കാഴ്ചപ്പാടിന്റെയും മനശക്തിയുടെയും ശ്രമഫലമായാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമായത്.

അന്ന് പ്രതിപക്ഷത്തായിരുന്ന എൽഡിഎഫിന്റെ എതിർപ്പുകളും ആരോപണങ്ങളും അതിജീവിച്ചാണ് ഉമ്മൻചാണ്ടി ഈ പദ്ധതിയുമായി മുന്നോട്ടു പോയത്. മുൻ മന്ത്രിസഭയിൽ തുറമുഖ വകുപ്പ് വഹിച്ചിരുന്ന മന്ത്രിക്ക് ബാബു അതിന് എല്ലാ പിന്തുണയും നൽകി കൂടെ നിന്നു.

ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഥ്യത്തിന്റെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖം എന്ന് നാടിന്റെ വികസനത്തിനായി ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച അദ്ദേഹത്തിന്റെ സ്മരണാർത്ഥം തുറമുഖത്തിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്നും ഹസൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *