കായലിലെ ഓളങ്ങള്‍ക്കിടയിലൂടെ മുന്നോട്ട് പായുന്ന ജങ്കാര്‍… ചുറ്റോടു ചുറ്റുമുള്ള കായല്‍ കാഴ്ചകള്‍ ആസ്വദിച്ച് തീരുമ്പോഴേയ്ക്കും ജങ്കാര്‍ കരയ്ക്കടുക്കും… കരയിലടുക്കുമ്പോഴേയ്ക്കും കാഴ്ചകളുടെ സ്വഭാവം മാറും. വിശാലമായി കിടക്കുന്ന മണല്‍പ്പരപ്പിലൂടെ നടന്ന് എത്തിച്ചേരുന്നത് കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിലാണ്. മനമുരുകി പ്രാര്‍ഥിക്കുന്നവര്‍ക്ക് ചോദിക്കുന്നതെന്തും മനസ്സറിഞ്ഞ് നല്കുന്ന കാട്ടിലമ്മയുടെ സന്നിധിയിലേക്ക്… കായലിനും കടലിനും നടുവിലെ പുണ്യഭൂമിയില്‍ ആ അമ്മയെ കാണാന്‍ ദിവസവും എത്തുന്നത് ആയിരങ്ങളാണ്.
കൊല്ലം ജില്ലയിലെ ചവറക്ക് അടുത്ത് സ്ഥിതി ചെയുന്ന കാട്ടില്‍ മേക്കതില്‍ ക്ഷേത്രം ജില്ലാ ആസ്ഥാനത്തു നിന്ന് 18 കിലോമീറ്റര്‍ വടക്കു-പടിഞ്ഞാറു ഭാഗത്തുമായാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ഭദ്രകാളിയാണ്. കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്നു എന്ന പ്രത്യേകതയും ക്ഷേത്രത്തിന് ഉണ്ട് . ക്ഷേത്രത്തില്‍ പൂജിച്ചു നല്‍കുന്ന മണി സമീപത്തെ ആല്‍മരത്തില്‍ കെട്ടുക എന്നത് ഒരു ആചാരമായി തുടര്‍ന്ന് വരുകയാണ് . ആഗ്രഹ സാഫല്യം നടക്കുന്നതിനായി ആണ് ആല്‍ മരത്തില്‍ മണി കെട്ടുന്നത് .ഏഴുതവണ മരത്തിനു ചുറ്റും വലവച്ചുവന്നതിന് ശേഷമാണ് മണി കെട്ടുക .രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആഗ്രഹ സാഫല്യത്തിനായി വിശ്വാസികള്‍ ഇവിടെ എത്തുന്നു.
ആഞ്ഞടിച്ച സുനാമി തിരകളെ അതിജീവിച്ച ക്ഷേത്രം കൂടിയാണിത്. അന്ന് ഈ ഭാഗങ്ങളെ മുഴുവന്‍ സുനാമി തിരകള്‍ വിഴുങ്ങിയിട്ടും ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല . ഇത് കാട്ടിലമ്മയുടെ സാന്നിധ്യം കൊണ്ടെന്നാണ് വിശ്വാസം.അഭീഷ്ട സിദ്ധിക്കായി ക്ഷേത്രത്തിലെ പേരാലില്‍ പ്രാര്‍ഥിച്ചു മണികെട്ടുന്നതിന്റെ പിന്നില്‍ ഒരൈതീഹ്യമുണ്ട്.
ഒരിക്കല്‍ വൃശ്ചിക മഹോത്സവത്തിന് കൊടിയേറിയ സമയത്ത് ഒരു മണി താഴെവീണു..അത് കണ്ട ക്ഷേത്രപൂജാരി ആ മണിയെടുത്ത് തൊട്ടടുത്തുള്ള പേരാലില്‍ കെട്ടി.അതിനു ശേഷം അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത അഭിവൃദ്ധിയുണ്ടായി . കൂടാതെ ദേവപ്രശ്‌നത്തില്‍ പേരാലില്‍ മണി കെട്ടുന്നത് ദേവീപ്രീതിക്ക് ഉത്തമമാണെന്ന് തെളിയുകയും ചെയ്തു .ഏഴു മാസമോ , ഏഴു ആഴ്ചയോ , ഏഴു ദിവസമോ തുടര്‍ച്ചയായി മണികെട്ടിയാല്‍ ഏതു ആഗ്രഹവും സഫലമാകും എന്നാണ് ഭക്തര്‍ പറയുന്നത്.ആഗ്രഹം സാധിച്ച ശേഷം ദേവിക്ക് ക്ഷേത്രമുറ്റത്ത് പൊങ്കാലയിടുന്ന പതിവുമുണ്ട്.ഓരോ പ്രാര്‍ഥനകളും ആഗ്രഹങ്ങളുമാണ് ഓരോ മണിയും അതിനാല്‍ ഒരിക്കല്‍ കെട്ടുന്ന മണി അഴിച്ചെടുക്കാറില്ല.
അടുത്തിടെ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ഭിത്തിയിലൂടെ പാല്‍ ഒഴുകി ഇറങ്ങി എന്ന വാര്‍ത്ത വന്നിരുന്നു. ഇത് ക്ഷേത്രത്തില്‍ കൂടി നിന്ന ഭക്തരെ അത്ഭുതപ്പെടുത്തിയെന്നും പ്രചരണമുണ്ട്. ഒരു ദിവസം ഉച്ച പൂജയ്ക്ക് ശേഷംക്ഷേത്രം അടച്ച് കഴിഞ്ഞായിരുന്നു ഏവരേയും അത്ഭുതപ്പെടുത്തിയ പ്രതിഭാസം അരങ്ങേറിയതെന്നാണ്

 
                                            