സിപിഎം കോൺഗ്രസ് മുന്നണിയിൽ മണിപ്പൂർ

അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണിപ്പൂരിൽ കോൺഗ്രസ് ഇടതുപക്ഷം ഉൾപ്പെടെ ആറ് രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് മഹാസഖ്യം രൂപീകരിച്ചു. കോൺഗ്രസ്, സിപിഐ, സിപിഎം, ആർഎസ് പി, ഫോർവേഡ് ബ്ലോക്ക്, ജനതാദൾ സെക്കുലർ എന്നിവ ഉൾപ്പെടുന്ന സഖ്യത്തിന് ഒരു പൊതു മിനിമം പരിപാടി ഉണ്ടായിരിക്കും.

ബിജെപിയെ തോൽപ്പിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി സതിൻ കുമാറിന്റെ വാക്കുകൾ ഇങ്ങനെ
”സംസ്ഥാന തെരഞ്ഞെടുപ്പിനായി ഞങ്ങൾ ഈ സഖ്യം രൂപീകരിച്ചു, കാരണം ഈ മണ്ണിൽ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും വർഗീയവുമായ ഒരു പാർട്ടി അധികാരത്തിലുണ്ട്. അതിന്റെ നവലിബറൽ രാഷ്ട്രീയത്തിലൂടെ തൊഴിലാളിവർഗത്തിനെതിരെ പ്രവർത്തിച്ചു. അതിനാൽ മതേതര പാർട്ടികൾ ചേരേണ്ട സമയമാണിത്”.

Leave a Reply

Your email address will not be published. Required fields are marked *