മമ്മൂക്കയുടെ സൗന്ദര്യ രഹസ്യം ?

73 ആമത്തെ വയസിലും ഒടുക്കത്തെ ഗ്ലാമര്‍, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആ സൗന്ദര്യ രഹസ്യം എന്താണ് എന്നാണ് ഏവരുടെയും ചോദ്യം? ഇപ്പോഴും 40 ന്റെ പ്രസരിപ്പ്.ഭക്ഷണക്രമത്തിലുള്ള നിയന്ത്രണം തന്നെയാണ് മെഗാ സ്റ്റാറിന്റെ സൗന്ദര്യത്തിന് പിന്നില്‍.

‘ഓട്സിന്റെ കഞ്ഞിയാണ് മമ്മൂക്കയുടെ പ്രഭാത ഭക്ഷണം. ഒപ്പം പപ്പായയുടെ കഷ്ണങ്ങള്‍, മുട്ടയുടെ വെള്ള. തലേദിവസം വെള്ളത്തിലിട്ടുവച്ച് തൊലികളഞ്ഞ പത്ത് ബദാം. വെള്ളം തിളപ്പിച്ചശേഷം ഓട്സിട്ട് കഞ്ഞി കുറുകുമ്പോള്‍ ഇത്തിരി ഉപ്പിട്ട് വാങ്ങിവയ്ക്കണം.ഉച്ചയ്ക്ക് ചോറ് കഴിക്കില്ല. ഓട്സ് പൊടി കൊണ്ടുള്ള അരക്കുറ്റി പുട്ടാണ് പ്രധാന ഭക്ഷണം. കൂടെ തേങ്ങചേര്‍ത്ത മീന്‍കറി നിര്‍ബന്ധമാണ്. പൊരിച്ചതൊന്നും കഴിക്കില്ല. കരിമീന്‍, കണമ്പ്, തിരുത ഇവയിലേതെങ്കിലുമാണെങ്കില്‍ നല്ലത്. പൊടിമീനോ കൊഴുവയോ തേങ്ങയരച്ച് കറിവച്ചാലും ഇഷ്ടമാണ്. ഒപ്പം അച്ചിങ്ങ മെഴുക്കുപുരട്ടിയത്, കുരുമുളകുപൊടി വിതറിയ പച്ചക്കറി സാലഡ്.

വൈകുന്നേരം കാര്യമായി ഒന്നും കഴിക്കില്ല. ഇടയ്ക്ക് കട്ടന്‍ചായ കുടിച്ചുകൊണ്ടിരിക്കും. രാത്രി ഗോതമ്പിന്റെയോ ഓട്സിന്റെയോ ദോശ. പരമാവധി മൂന്ന് ദോശ മാത്രമേ കഴിക്കൂ. ഒപ്പം തേങ്ങാപ്പാല്‍ ചേര്‍ത്ത് അധികം മസാലയിടാത്ത നാടന്‍ ചിക്കന്‍ കറി. അതില്ലെങ്കില്‍ ചമ്മന്തിയായാലും മതി. ശേഷം മഷ്റൂം സൂപ്പ്. അദ്ദേഹത്തിന്റെ കുക്ക് തന്നെ വെളിപ്പെടുതിയതാണ് ഇക്കാര്യങ്ങള്‍.
ഓരോ ദിവസവും കുറഞ്ഞത് 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ അദ്ദേഹം വ്യായാമം ചെയ്യും.പതിവായി വ്യായാമം ചെയ്യുന്നത് പ്രായത്തെയും പിരിമുറുക്കത്തെയും പിടിച്ചുനിര്‍ത്താന്‍ സഹായിക്കുമെന്ന് താരം വിശ്വസിക്കുന്നു.
ജങ്ക് ഫുഡുകളും കാര്‍ബോഹൈഡ്രേറ്റുകളും ഒന്നും തന്നെ അദ്ദേഹത്തിന്റെ ഭക്ഷണക്രമത്തില്‍ ഇല്ല.
ഐസ്‌ക്രീം ഒഴികെയുള്ള മധുര പലഹാരങ്ങള്‍ ഒന്നും തന്നെ അദ്ദേഹം കഴിക്കാറില്ല.വീട്ടില്‍ തന്റെ ഭാര്യ പാചകം ചെയ്യുന്ന ഏത് ഭക്ഷണവും താന്‍ ഇഷ്ടപ്പെടുന്നുവെന്ന് മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്. തനിക്ക് കഴിക്കാന്‍ ഏറ്റവും ഇഷ്ടം പുട്ടും മീന്‍കറിയും ആണെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.

ഫിറ്റ്‌നസിന്റെയും ഗ്ലാമറിന്റെയും കാര്യത്തില്‍ ഏതൊരു മലയാളിയുടെയും സ്വകാര്യ അഹങ്കാരവും ഏറ്റവും വലിയ പ്രചോദനവുമാണ് മമ്മൂട്ടി എന്ന മഹാനടന്‍. ചലച്ചിത്രമേഖലയില്‍ ഈ രാജ്യം കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാള്‍. മലയാളത്തിലെ മറ്റേതൊരു അഭിനേതാക്കളില്‍ നിന്നും വ്യത്യസ്തമായി, തന്റെ ശാരീരിക ക്ഷമതയ്ക്കും ആരോഗ്യത്തിനും ഇത്രയധികം ശ്രദ്ധ നല്‍കുന്ന മറ്റൊരു നടന്‍ ഉണ്ടോ?അതുകൊണ്ടുതന്നെയാണ് സിനിമയിലെത്തി അഞ്ചു പതിറ്റാണ്ടുകള്‍ കഴിഞ്ഞ ശേഷവും, ഇന്നത്തെ പുതിയ പിള്ളേരൊയൊക്കെ കടത്തിവെട്ടി രാജാവിനെപ്പോലെ അദ്ദേഹമിന്നും മലയാളസിനിമയുടെ നെറുകയില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നത്.

വര്‍ദ്ധിച്ചുവരുന്ന പ്രായത്തെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു ഉത്കണ്ഠയുമില്ല. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, ചുറ്റുമുള്ള ആളുകള്‍ക്ക് മാത്രമാണ് തന്റെ പ്രായത്തെക്കുറിച്ച് ആശങ്കയുള്ളതെന്ന് അദ്ദേഹം പറയുകയുണ്ടായി.80 കളിലും 90 കളിലും ഒക്കെ അദ്ദേഹത്തോടൊപ്പം അഭിനയിച്ച ചലച്ചിത്രമേഖലയിലെ മിക്ക മുന്‍നിര അഭിനേതാക്കളും നിലവിലിന്ന് അദ്ദേഹത്തിന്റെ തന്നെ അച്ഛന്‍ – മുത്തച്ഛന്‍ വേഷങ്ങള്‍ ചെയ്യുന്നു. എല്ലാ കാലത്തെയും നായകന്മാര്‍ക്ക് വേണ്ടത് സമാനമായ സിക്‌സ് പായ്ക്ക് പോലുള്ളതൊന്നുമല്ല എന്നും യഥാര്‍ത്ഥത്തില്‍ വേണ്ടത് ഫിറ്റ്‌നസും അഭിനയ മികവും ആണെന്നും വ്യക്തമാക്കുന്നതാണ് ഈ മഹാനടന്റെ പ്രൊഫഷണല്‍

Leave a Reply

Your email address will not be published. Required fields are marked *