നമ്മുടെ കയ്യിൽ നഖങ്ങൾ കുറച്ചൊന്നു നീണ്ടാൽ തന്നെ വലിയ കഷ്ടപ്പാടാണ് അതൊന്നു വൃത്തിയായി കൊണ്ട് നടക്കാൻ. ചിലർ നഖം വളർത്താൻ ആഗ്രഹിച്ചിട്ട് പോലും അത് കടിച്ചു കളയുന്ന വരും ഉണ്ട്..
എന്നാൽ ഇരു കൈകളിലും നീട്ടിയ നഖങ്ങളുമായി അയ്യണ വില്യം ജീവിച്ചത് 30 വർഷത്തോളം കാലമാണ് . എന്നാൽ ഇനിയുള്ള കാലം നീണ്ട നഖങ്ങൾ തന്റെ കൂട്ടിനില്ലാതെ ജീവിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇവർ. നീണ്ട നഖങ്ങൾ ഉള്ളതിനാൽ ദിനചര്യകൾ നിർവഹിക്കുന്നതിന് വളരെയേറെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് അതിനാലാണ് അയ്യണ തന്റെ നഖങ്ങൾ വെട്ടി മാറ്റാൻ തീരുമാനിച്ചത്.
2017 ഗിന്നസ് വേൾഡ് റെക്കോർഡ് ഇവർ നേടിയിരുന്നു. അതും ഏറ്റവും നീളം കൂടിയ നഖങ്ങൾക്ക്. ഏപ്രിൽ എട്ടിന് നഖങ്ങൾ നീക്കം ചെയ്യുമ്പോൾ അവ 24 അടി വരെ വളർന്നിരുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ നഖങ്ങൾ ഇനി ഫ്ലോറിഡ ഓർ ലാൻഡോ മ്യൂസിയത്തിൽ സൂക്ഷിച്ചുവയ്ക്കും. നഖങ്ങൾ വെട്ടി മാറ്റുന്നതിനു മുൻപ് താൻ എന്തെല്ലാമാണ് ചെയ്തത് എന്ന് അയ്യണ പറയുന്നുണ്ട്. അവ വെട്ടി മാറ്റുന്നതിന് മുൻപായി നന്നായി പോളിഷ് ചെയ്തു. മൂന്നുമണിക്കൂർ ചെലവഴിച്ചാണ് അന്ന് പോളിഷ് ചെയ്തത്. ഡർമറ്റോളജിസ്റ്റ് ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് നഖങ്ങൾ ഓരോന്നായി വെട്ടി മാറ്റുകയായിരുന്നു.
1990 ലാണ് അവസാനമായി അയ്യണ കൈവിരലിലെ നഖങ്ങൾ വെട്ടി മാറ്റിയത്. നീണ്ട നഖങ്ങൾ ഉള്ളതിനാൽ ദിനചര്യകൾ നിർവഹിക്കുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. ഇവ വെട്ടി മാറ്റിയപ്പോൾ താൻ അതിയായി സന്തോഷിക്കുന്നു എന്നും ഇവർ പറഞ്ഞു. നഖം വളർത്താൻ ഇഷ്ടമാണ് ഇനിയും വളർത്തുകയാണെങ്കിൽ ആറിഞ്ചിൽ കൂടുതൽ അനുവദിക്കില്ല എന്നും ഇവർ പറഞ്ഞു. ഏറ്റവും കൂടുതൽ നഖം വളർത്തിയ റെക്കോർഡ് 1979 ലി റെഡ്മോണ്ടിനായിരുന്നു. 28 അടിയാണ് നഖത്തിന്റെ നീളം ഉണ്ടായിരുന്നത്. 2009 ഉണ്ടായ ഒരു വാഹനാപകടത്തിൽ റെഡ് മോണ്ടിന്റെ നഖങ്ങൾ നഷ്ടപ്പെട്ടു.
