അംഗീകാരം ഇല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പയെടുത്ത് തട്ടിപ്പിനിരയായവർക്ക് പരാതി നൽകുവാൻ പ്രത്യേക വാട്സ്ആപ്പ് നമ്പർ നിലവിൽ വന്നു.
94 97 98 09 00 എന്ന നമ്പരിലൂടെ 24 മണിക്കൂറും പോലീസിനെ ബന്ധപ്പെടാവുന്നതാണ്.
ഈ നമ്പറിൽ നേരിട്ട് വിളിക്കുവാനാകില്ല. വാട്സ്ആപ്പ് മുഖാന്തിരം ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് മെസ്സേജുകൾ ആയേ പരാതി ബോധിപ്പിക്കാനാകൂ. ആവശ്യമുള്ള പക്ഷം പരാതിക്കാരെ പോലീസ് തിരിച്ചു വിളിച്ചു വിവരങ്ങൾ ശേഖരിക്കും.
അംഗീകൃമില്ലാത്ത ലോൺ ആപ്പുകൾക്കെതിരെയുള്ള പോലീസിന്റെ പ്രചരണപ്രവർത്തനങ്ങൾക്കും തുടക്കമായിട്ടുണ്ട്.

 
                                            