കോണ്‍ഗ്രസില്‍ വിഭാഗീയത ഇല്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. പ്രശ്നങ്ങളുണ്ടെന്ന് വരുത്തുന്നത് മാധ്യമ അജണ്ടയാണ്.തരൂരിന്റെ പരിപാടി റദ്ദാക്കിയതിനെതിരെ കെപിസിസി ക്ക് പരാതി ലഭിച്ചില്ലെന്നും പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സമാന്തരപ്രവര്‍ത്തനം വേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അതില്‍ തെറ്റില്ലെന്നും വി.ടി ബല്‍റാം അഭിപ്രായപ്പെട്ടു.
തരൂര്‍ എപ്പോഴും കേരള രാഷ്ട്രീയത്തില്‍ പൊതു സ്വീകാര്യനായ വ്യക്തിയാണ്.കൂടാതെ സജീവമായ ആളാണ്. അദ്ദേഹത്തെ പോലെ മുഴുവന്‍ നേതാക്കളുടെയും പ്രവര്‍ത്തനം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും വി ടി ബല്‍റാം പറഞ്ഞു.
