കോൺഗ്രസിൽ വലിയ പോരുകൾക്ക് തുടക്കം കുറിച്ച പുനസംഘടനാ ചർച്ചകൾക്ക് വിരാമമാകുന്നു.തെരഞ്ഞെടുപ്പിന് മുന്നേ ഒരു ശുദ്ധികലശത്തിന് തയ്യാറെടുക്കുക എന്നതായിരുന്നു ശുദ്ധികലശം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, പുനസംഘടന നടക്കുന്നു എന്നതോടെ കോൺഗ്രസിലെ അനൈക്യവും ആഭ്യന്തരതർക്കങ്ങളും പുറത്തായി.
കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെ മാറ്റുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. ഒപ്പം തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം സംബന്ധിച്ച വിവാദങ്ങളും പാർട്ടിയിൽ പ്രവണതകൾ സൃഷ്ടിച്ചു. പിന്നീട് എ.ഐ.സി.സി ഇടപെടലിലൂടെയാണ് പുന:സംഘടനാ ചർച്ചകൾക്ക് വിരാമമായത്.2025 സംയുക്തത്തിൽ പുന:സംഘടനാ വർഷമാണെന്ന് ബെലഗാവി പ്രവർത്തകസമിതി തീരുമാനിച്ചു. തുടർന്ന് ഭൂരിഭാഗം സംസ്ഥാനങ്ങളിലെ ഡി.സി.സികൾക്ക് കൂടുതൽ അധികാരങ്ങൾ നൽകി പുന:സംഘടിപ്പിക്കാനും ഉന്നത നേതൃതല യോഗത്തിൽ തീരുമാനമായിരുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും ഇതുവരെ സംസ്ഥാനത്ത് നടപ്പിൽ വന്നിട്ടില്ല. തദ്ദേശ ത്തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്നതിനിടയിലാണ് പുന:സംഘടനാ പ്രഖ്യാപനം ഇതുവരെ നടക്കാതിരിക്കുന്നത്. സംസ്ഥാനത്തെ തർക്കങ്ങൾ പരിഹരിക്കാൻ ഡൽഹിയിൽ ചേർന്ന കേരള-കേന്ദ്രത്തിൻ്റെ യോഗത്തിൽ ഉചിതമായ സമയത്ത് പുന:സംഘടന നടക്കുമെന്ന് നേതൃത്വം അറിയിച്ചിരിക്കുന്നത്.
എന്നാൽ ഒരുമാസത്തിന് ശേഷം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്അതിന് ശേഷം തദ്ദേശത്തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കും. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് തുടങ്ങും .. ഇതിനിടയിൽ പുനസംഘടന ഒരു കീറാമുട്ടിയാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കെ.പി.സി.സി – ഡി.സി.സി പുന:സംഘടന വേണമെന്ന് മുറവിളി ഉയർന്നെങ്കിലും അതിന് ശേഷം മതിയെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. പിന്നീട് പാലക്കാട് ഉൾപ്പെടെയുള്ള ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം നിലവിൽ മറ്റ് കാര്യമായ തിരക്കുകൾ ഇല്ലാത്ത സമയം വെറുതേ കടന്നു പോകുകയാണ്. സംസ്ഥാനത്ത് സി.പി.എമ്മും ബി.ജെ.പി.യും പുന:സംഘടനാ നടപടികൾ പൂർത്തിയാക്കി അവരുടെ സംഘടനാ സംവിധാനങ്ങൾക്ക് പുതുജീവൻ നൽകിക്കഴിഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റിയിലും വിവിധ ജില്ലാ തൃത്വങ്ങളിലും ചെറുപ്പക്കാർക്കും വനിതകൾക്കും കൃത്യമായ പ്രാതിനിധ്യം നൽകിയാണ് പാർട്ടി അഴിച്ചുപണി നടത്തിയത്. എന്നാൽ ഇത്തരത്തിൽ പുനസംഘടന നീളുന്നത് ചില നേതാക്കൾക്ക് ഗുണവുമാണ്..ഇതുവരെ വെളിച്ചം കാണാതെ ഇരിക്കുന്ന കഴിവുകൾ, വപരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പുറത്തെടുത്ത് പ്രീതികൂട്ടുകയാണ് ലക്ഷ്യം.
