കോഴിക്കോട്ട് മാസ്ക് നിർബന്ധമില്ല, ജാഗ്രതയുടെ ഭാഗമായി ധരിക്കാം; പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് നിപ്പ സംശയത്തെ തുടർന്ന് സംസ്ഥാനത്ത് രോഗപ്രതിരോധത്തിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാസ്ക് ധരിക്കേണ്ടത് നിർബന്ധമല്ല എന്നാൽ ജാഗ്രതയുടെ ഭാഗമായി മാസ്ക് ധരിക്കാം. മാധ്യമപ്രവർത്തകർ ആവശ്യമില്ലാത്ത ആശങ്ക സൃഷ്ടിക്കരുതെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

നിപ്പാ സാഹചര്യം വിലയിരുത്താൻ ചേർന്ന പ്രത്യേക യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

90 വീടുകളിൽ പരിശോധന നടത്തിയതിൽ സൂചനകൾ കണ്ടെത്തിയിട്ടില്ല അതുകൊണ്ടുതന്നെ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. എന്നാൽ ജാഗ്രത തുടരേണ്ടത് അത്യാവശ്യമാണ്. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം. പുറത്തിറങ്ങുന്നതിനു മാസ്ക് നിർബന്ധമല്ലെങ്കിലും ധരിക്കുന്നത് നല്ലതു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *