ഇനിയും വേദനിപ്പിക്കരുതെന്ന് കൊല്ലം സുധിയുടെ ഭാര്യ

മലയാളികളുടെ പ്രിയ താരം കൊല്ലം സുധിയുടെ അകാല വിയോ?ഗത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെയും കേരളക്കര മുക്തമായിട്ടില്ല. കഴിഞ്ഞ മാസം അഞ്ചിനാണ് സുധിയുടെ വിയോ?ഗത്തിന് കാരണമായ അപകടം നടന്നത്. പ്രിയ കലാകാരന്റെ, സുഹൃത്തിന്റെ വിയോഗം ഇതുവരെയും പ്രിയപ്പെട്ടവര്‍ക്ക് വിശ്വസിക്കാനായിട്ടില്ല. അപ്രതീക്ഷിതമായി വന്ന വേദനയില്‍ നിന്നും മുക്തി നേടാനായി പോരാടുന്ന സുധിയുടെ ഭാര്യ പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

സുധി മരിച്ചതിന് പിന്നാലെ അദ്ദേഹത്തോടൊപ്പം മുന്‍പ് എടുത്ത റീല്‍സും ഫോട്ടോയുമൊക്കെ രേണു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഭര്‍ത്താവ് മരിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ രേണു റീല്‍സ് ചെയ്‌തെന്ന തരത്തില്‍ ചില യുട്യൂബ് ചാനലുകളിലും മറ്റും വാര്‍ത്തകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആയിരുന്നു രേണുവിന്റെ പോസ്റ്റ്.

വീണ്ടും ന്യൂസ് കണ്ടു. ഞാന്‍ റീല്‍സ് ചെയ്തു നടക്കുന്നു എന്ന്. ഞാന്‍ എത്രതവണ കമന്റ് ഇട്ടു ഞാന്‍ ചെയ്ത റീല്‍സൊക്കെ ഏട്ടന്‍ എന്റെ ഒപ്പം ഉള്ളപ്പോഴുള്ളതാണെന്ന്. വീണ്ടും എന്തിനാ എന്നെ വേദനിപ്പിക്കുന്നത്. ഡേറ്റ് നോക്കിയാല്‍ നിങ്ങള്‍ക്ക് അറിയാല്ലോ. ഇത്തരം ന്യൂസുകള്‍ ആരും എനിക്ക് സെന്റ് ചെയ്യരുത്’, എന്നാണ് രേണു ഇന്‍സ്റ്റയില്‍ കുറിച്ചത്. എനിക്കിനി ഇത് പറയാന്‍ വയ്യ. സുധിച്ചേട്ടന്‍ നേരിട്ട് വന്ന് ഇതിനുള്ള മറുപടി തന്നാലും വീണ്ടും ന്യൂസ് വന്നോണ്ടിരിക്കുമെന്നും രേണു കുറിച്ചു.

‘ഈ റീല്‍സ് ഏട്ടന്‍ ഉള്ളപ്പോഴുള്ളതാണെന്ന് നിങ്ങള്‍ക്കെല്ലാം അറിയാല്ലോ. ഇന്നലെ നൈറ്റ് ഒരു യുട്യൂബ് ചാനലില്‍ ഈ റീല്‍സും വന്നേക്കുന്നു. ഏട്ടന്‍ മരിച്ച് ഒരുമാസത്തിനകം ഞാന്‍ റീല്‍സ് ചെയ്തു നടക്കുകയാണെന്ന്. ഞാന്‍ ഇത് വായിക്കാറില്ല. ഓരോരുത്തര്‍ അയച്ചു തരുമ്പോള്‍, ഇന്‍സ്റ്റ ഉപയോ?ഗിക്കാത്തവരൊക്കെ സത്യം ആണോ ചേച്ചി എന്ന് ചോദിക്കുമ്പോള്‍ എനിക്കുണ്ടാകുന്ന സങ്കടം.. ഞാന്‍ ഇന്‍സ്റ്റ, എഫ്ബി എല്ലാം ലോ?ഗ് ഔട്ട് ആക്കുവാ’, എന്നാണ് മറ്റൊരു പോസ്റ്റില്‍ രേണു പറയുന്നത്. പിന്നാലെ നിരവധി പേരാണ് രേണുവിന് പിന്തുണയുമായി
രം?ഗത്തെത്തിയത്.

തൃശൂരില്‍ വാഹന അപകടത്തില്‍പ്പെട്ടാണ് സുധി മരിച്ചത്.ടെലിവിഷന്‍ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റിരുന്നു. തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് വടകരയില്‍ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി ഇടിച്ചാണ് അപകടമുണ്ടായത്.
സ്വകാര്യ ചാനലിന്റെ പ്രോഗ്രാമില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സുധിക്ക് അപകടമുണ്ടാവുന്നത്.ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *