ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ മദ്യവില്‍പനയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത് എന്നാണ് ഇപ്പോഴത്തെ ആക്ഷേപം. . ലഹരി കുറഞ്ഞ മദ്യം നല്‍കി ജനങ്ങളെ ലഹരിക്കടിമകളാക്കുന്നു. ഈ തെറ്റായ മദ്യനയം പിന്‍വലിക്കേണ്ടതല്ലേ?
പുതിയ മദ്യനയം അനുസരിച്ച് ത്രീ സ്റ്റാര്‍ മുതലുളള ബാറുകള്‍ക്കും ടൂറിസ് മേഖലയിലെ റിസോര്‍ട്ടുകള്‍ക്കും കളള് ചെത്തി വില്‍ക്കാന്‍ അനുമതി നല്‍കുന്നുണ്ട്.ആതാത് സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുളള ഭൂമിയില്‍ നിന്ന് കളള് ചെത്തി അതിഥികള്‍ക്ക് വില്‍ക്കാനാണ് അനുമതി.ഇതിനെയാണ് സി.പി.ഐയും അവരുടെ തൊഴിലാളി സംഘടനകളും എതിര്‍ക്കുന്നത്.കേരളത്തിന്റെ പരമ്പരാഗത വ്യവസായമായ കളള് ചെത്ത് മേഖലയെ ബാറുടമകള്‍ക്ക് തുറന്നുകൊടുക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് സി പി ഐയുടെ നിലപാട്.
അതേ സമയം
കള്ള് ലിക്കര്‍ അല്ല, നല്ല പോഷകാഹാരം ആണ് എന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറയുന്നത്. കള്ള് രാവിലെ ചെത്തി എടുത്ത ഉടന്‍ ഉപയോഗിച്ചാല്‍ ലഹരിയല്ല. വലിയ തൊഴില്‍ സാധ്യത കള്ളിനുണ്ട്. നല്ല വിപണി കിട്ടും. നീര വ്യവസായം പ്രോത്സാഹിപ്പിക്കും. ബംഗാളിലൊക്കെ രാവിലെ പനങ്കള്ള് കുടിക്കുന്നുണ്ട്. കള്ള് കുടിച്ചാല്‍ പുതിയ ഉണര്‍വും വികസനവും ഉണ്ടാവും. കൃത്രിമക്കള്ള് ഒഴിവാക്കണം. എല്ലാ സംഘടനകളും ഇതിനോട് യോജിക്കും. ഇപ്പോള്‍ ചെറുപ്പക്കാരൊന്നും കള്ള് ചെത്താന്‍ വരുന്നില്ല. കയ്യിലെയും കാലിലെയും തഴമ്പ് പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടാത്തതാണ് അതിന് കാരണമെന്ന് പറയുന്നു.
നിയമം കൊണ്ട് മദ്യപാനത്തെ ഇല്ലാതാക്കാനാകില്ല. ബോധവല്‍ക്കരണമാണ് ഏക വഴി. എല്ലാ സംഘടനകള്‍ക്കും വിഷയത്തില്‍ അഭിപ്രായം പറയാം. എല്ലാം പരിശോധിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
അങ്ങനെ ആണെങ്കില്‍ ഈ പോഷകാഹാരം കഴിച്ച് വാഹനം ഓടിച്ചാല്‍ പിഴയുണ്ടോ?
സര്‍ക്കാര്‍ സ്‌കൂളുകളില്‍ പാലിന് പകരം ഇനി ഈ പോഷകാഹാരം നല്കുമോ?
ഇ പിയുടെ പ്രസ്താവനയോടനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍
ഇത്തരത്തിലുള്ള കമന്റുകളും വരുന്നുണ്ട്.
എന്തായാലും കേരളം കണികണ്ടുണരുന്ന നന്മയായ മില്‍മയോടൊപ്പം കള്ളും രാവിലെ വിതരണം ചെയ്യുന്ന കാര്യം ആലോചിച്ചേക്കുമോ? എന്നിട്ട് ‘ആരോഗ്യ സമ്പന്നമായ’ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയാണോ ഈ സര്‍ക്കാരിന്റെ ഉദ്ദേശം?വീര്യം കുറഞ്ഞ കള്ള് വീര്യമുള്ളതിലേക്കും പിന്നീടത് കഞ്ചാവിലേക്കും പിന്നീടത് MDMA പോലുള്ള മയക്കു മരുന്നിലേക്കും മദ്യം കുടിച്ചു ശീലിച്ചവരെ വഴി നടത്തുമോ എന്നുള്ള ചോദ്യങ്ങളും ഉയരുന്നുന്നുണ്ട്.മദ്യം കിട്ടാതെ
ഒരു കേരളീയനും മരിച്ച് പോകാന്‍ പാടില്ല,കേരളത്തില്‍ ഒരു കുടുംബവും സ്വസ്ഥമായി ജീവിക്കാന്‍
പാടില്ല എന്ന കാഴ്ചപ്പാടാണോ സര്‍ക്കാറിനുള്ളത്?

 
                                            