തിരുവനന്തപുരം: കര്‍മശക്തി എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡ് ജനസിസ് ഇന്റർനാഷണൽ എഡ്യൂക്കേഷണൽ കൺസൾട്ടൻസി സിഇഒ രഞ്ജിത്തിന്. കര്‍മശക്തി ദിനപത്രത്തിന്റെ 15 ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മോത്സവം 2024 എന്ന പരിപാടിയില്‍ അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ പുരസ്‌കാരവും എക്സലൻസ് സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും കര്‍മശക്തി, സക്‌സസ് കേരള രക്ഷാധികാരി ഡോ. എം ആര്‍ തമ്പാന്‍, ചലച്ചിത്ര നടിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സോണിയ മല്‍ഹാര്‍, സിനി ആര്‍ട്ടിസ്റ്റ് രമ്യ മനോജ്, നാടന്‍ പാട്ട് കലാകാരന്‍ പ്രകാശ് വളളംകുളം, സാമൂഹ്യ പ്രവര്‍ത്തകനും സംരംഭകനുമായ ജോൺസൺ ജോസഫ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദമ്പതികളായ വിനു ശീതള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 
                                            