പ്രശസ്ത തമിഴ് നടൻ കമലഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീരാമചന്ദ്രൻ മെഡിക്കൽ സെന്ററിൽ ആണ് അദ്ദേഹം ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പതിവ് ആരോഗ്യ പരിശോധന നടത്തുന്നതിന് വേണ്ടിയാണെന്നാണ് ലഭിച്ച വിവരം. കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടന് പനി ബാധിച്ചത് ആണെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.
ഹൈദരാബാദിലേക്കുള്ള യാത്ര കഴിഞ്ഞ് തിരികെയെത്തിയ ശേഷം പനിപിടിക്കുകയായിരുന്നു. ഇദ്ദേഹം ഹൈദരാബാദിൽ വെച്ച് ഡയറക്ടർ വിശ്വനാഥനുമായി കൂടിക്കാഴ്ച നടത്തി എന്നതിന്റെയും ദൃശ്യങ്ങൾ താരം തന്നെ ഇതിനു മുൻപ് പങ്കുവെച്ചിരുന്നു.ഹൈദരാബാദിൽ നിരവധി പരിപാടികളിൽ പങ്കെടുത്ത ശേഷമാണ് താരം ചെന്നൈയിൽ തിരിച്ചെത്തിയത്. വരുന്ന ദിവസങ്ങളിൽ പൂർണ്ണ റെസ്റ്റ് ആവശ്യമാണെന്നും നാളെ തന്നെ ഡിസ്ചാർജ് ചെയ്യുമെന്നും ആണ് ലഭിച്ച റിപ്പോർട്ടുകൾ.
