മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണ സമ്മതത്തോടെയാണ് ജെഡിഎസ് ബിജെപിയുമായി സഖ്യം രൂപീകരിച്ചതെന്ന് ജെഡിഎസ് അധ്യക്ഷൻ ദേവഗൗഡയുടെ വെളിപ്പെടുത്തൽ. ബിജെപിയുമായി സഖ്യം തുടരാൻ പിണറായി വിജയന്റെ പിന്തുണയുണ്ടെന്നുള്ള ദേവഗൗഡയുടെ അവകാശവാദം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ബിജെപിയിൽ സഖ്യം ഉണ്ടാക്കുന്നതിന് എതിർത്ത കർണാടക പ്രസിഡന്റ് സി എം ഇബ്രാഹിമിനെ പുറത്താക്കിയ ശേഷം മാധ്യമങ്ങളെ കാണവെയാണ് ദേവഗൗഡ ഇക്കാര്യം വെളിപ്പെടുത്തിയത്. കേരളത്തിലെ ഇടതു സർക്കാരിൽ മന്ത്രിയായ കെ കൃഷ്ണൻകുട്ടിയും ബിജെപിയുമായി ചേരുന്ന തീരുമാനത്തിന് അനുകൂലമാണ്. അതോടൊപ്പം തമിഴ്നാട് മഹാരാഷ്ട്ര സംസ്ഥാന ഘടകങ്ങളുടെ സമ്മതവും ഉണ്ട്. പാർട്ടിയെ രക്ഷിക്കാനാണ് ബിജെപി സഖ്യം രൂപീകരിച്ചതെന്ന് പിണറായി വിജയന് ബോധ്യപ്പെട്ടുവെന്നും ദേവഗൗഡ പറഞ്ഞു.
എന്നാൽ ബിജെപി സഖ്യത്തിനുള്ള തീരുമാനം അംഗീകരിക്കാൻ ആവില്ലെന്ന് ജെഡിഎസ് കേരള ഘടകം പ്രസിഡന്റ് മാത്യൂ ടി തോമസും മന്ത്രി കൃഷ്ണൻകുട്ടിയും ഈ മാസം ആദ്യം ദേവഗൗഡയെ അറിയിച്ചിരുന്നു. ബിജെപി സഖ്യത്തിലുള്ള പാർട്ടി എൽഡിഎഫിൽ തുടരുന്നത് മുന്നണിയുടെ നിലപാടിന് എതിരായതിനാൽ ഈ കാര്യത്തിൽ പെട്ടെന്ന് നിലപാട് എടുക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പിണറായി വിജയന്റെ സമ്മതത്തോടുകൂടിയാണ് ജെഡിഎസ് ബിജെപി സഖ്യം രൂപീകരിച്ചത്എന്ന് ദേവഗൗഡ അവകാശപ്പെട്ടത്.
സമയം തന്നെ സംസ്ഥാന സമിതി പിരിച്ചുവിട്ട നടപടി നിയമപരമായി നേടുമെന്ന് ഇബ്രാഹിം പറഞ്ഞു. കുടുംബാധിപത്യം നിലനിർത്താനാണ് പുതിയ ശ്രമങ്ങളെന്നും അദ്ദേഹം ആരോപിച്ചു

 
                                            