ജെസിഐ (ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍) ലോക ഹൃദയദിനം ആചരിച്ചു

തിരുവനന്തപുരം: ജെസിഐ (ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍)യുടെ ആഭിമുഖ്യത്തില്‍ ലോക ഹൃദയദിനം ആചരിച്ചു. അതിന്റെ ഭാഗമായി, കിംസ് ആശുപത്രിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച യോഗ പരിപാടി ഋഷി രാജ് സിങ് ഉദ്ഘാടനം ചെയ്തു. ആധുനിക കാലഘട്ടത്തില്‍ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ട ആവിശ്യകതയെ കുറിച്ചു പത്മശ്രീ ഡോ. വിജയരാഘവന്‍ ബോധവത്കരണം നല്‍കി,
ചടങ്ങില്‍ ജെസിഐ ഇന്ത്യ സോണ്‍ 22 മേധാവി ശ്രീനാഥ് ശ്രീധരന്‍, നാഷണല്‍ ബോര്‍ഡ് മെമ്പര്‍ ഉണ്ണി കൃഷ്ണന്‍ കര്‍ത്താ തുടങ്ങിയവര്‍ സംസാരിച്ചു.

പരിപാടിയുടെ വിജയം ജെസിഐ അനന്തപുരിയുടെ എലൈറ്റ് പ്രസിഡന്റ് ജെസീല ബീഗത്തിന്റെയും ബുഷ്‌റ ബീഗത്തിന്റെയും പ്രവര്‍ത്തന മികവിനെ സാക്ഷ്യപ്പെടുത്തുന്നതായിരുന്നു. ജെസിഐ ഇന്ത്യ സോണ്‍ 22 Region E വൈസ് പ്രസിഡന്റ് ലക്ഷ്മി ജി കുമാറിനൊപ്പം സോണ്‍ ഡയറക്ടര്‍മാരായ അജയ്, ഷിബിലു, സെന്തില്‍, വിനോദ് നാരായണന്‍, ശ്രീകാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കര്‍മശക്തി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സരിത ദീപക് ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.

വേറിട്ട ആശയങ്ങളുമായി, സമൂഹത്തില്‍ നല്ല നാളെക്കായി യുവജങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ സമൂഹ നന്മയ്ക്കായി നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *