‘ജയാ അമിതാഭ് ബച്ചനല്ല’, ‘ജയാ ബച്ചന്‍’; രാജ്യസഭാ ഉപാധ്യക്ഷനോട് കയര്‍ത്ത് നടി

കഴിഞ്ഞ ദിവസം രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് തൻ്റെ ഭർത്താവിൻ്റെ പേര് ഉപയോഗിച്ച് അഭിസംബോധന ചെയ്‌തതിന് മുതിർന്ന നടിയും രാഷ്ട്രീയക്കാരിയും അമിതാഭ് ബച്ചന്റെ ഭാര്യയുമായ ജയാ ബച്ചൻ ശക്തമായ എതിർപ്പുമായി രംഗത്തെത്തി.

“ശ്രീമതി ജയ അമിതാഭ് ബച്ചൻ ജി, എന്ന് പറഞ്ഞു കൊണ്ടാണ്, ഹരിവംശ് നാരായൺ ജയ ബച്ചനെ സഭയിൽ സംസാരിക്കാൻ വിളിച്ചത്. എന്നാൽ ജയ ബച്ചൻ സർ, എന്നെ ജയ ബച്ചൻ എന്ന് വിളിച്ചാൽ മതിയായിരുന്നു” എന്നായിരുന്നു പ്രതികരിച്ചത്. സിവില്‍ സര്‍വീസ് കോച്ചിങ് കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മലയാളി വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ സംസാരിക്കുകയായിരുന്നു ജയ ബച്ചൻ

പാർലമെൻ്റിൻ്റെ രേഖകളിൽ ജയ അമിതാഭ് ബച്ചൻ എന്നാണ് തൻ്റെ പേര് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഹരിവംശ് നാരായൺ സിങ് ചൂണ്ടിക്കാട്ടി. “താങ്കളുടെ മുഴുവൻ പേര് ഇവിടെ എഴുതിയിട്ടുള്ളത് അതാണ്, അതാണ് ഞാന്‍ വിളിച്ചത്” മിസ്റ്റർ സിംഗ് പറഞ്ഞു.

ഇത് ഒരു പുതിയ കാര്യമാണ്, സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരുടെ പേരിൽ അംഗീകരിക്കപ്പെടണമെന്നത്. അവർക്ക് സ്വന്തമായി അസ്തിത്വമോ നേട്ടങ്ങളോ ഇല്ലെ എന്നാണ് ജയ ബച്ചൻ തന്‍റെ പ്രസംഗത്തിന് മുന്നോടിയായി പറഞ്ഞത്. ജയ ബാധുരി എന്ന പേരില്‍ സിനിമയിലെത്തിയ നടി അമിതാഭ് ബച്ചനുമായുള്ള വിവാഹശേഷമാണ് ബച്ചന്‍ എന്ന പേര് സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *