ഷാരൂഖിന്റെ ‘ജവാന്‍’ ചിത്രത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നു. ദൃശ്യങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിച്ചതിന് നിര്‍മ്മാതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പങ്കുവച്ച 5 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് നോട്ടീസ് നല്‍കി. റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് ആണ് പരാതി നല്‍കിയിരിക്കുന്നത്.
ജവാന്‍ സിനിമയില്‍ നിന്നുളള ചില സീനുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ചില ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വഴിയാണ് ഇത് പ്രചരിക്കപ്പെട്ടത്. ഐടി ആക്റ്റ് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇപ്പോള്‍ കേസ് എടുത്തിട്ടുള്ളത്. ചിത്രീകരണ വേളയില്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു.അത് മറികടന്നാണ് ഇവ ചിത്രീകരിച്ചത് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. പൊലീസ് കേസ് എടുത്ത് നടപടി ആരംഭിച്ചിട്ടുണ്ട്. അറ്റ്ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ നായകനായി എത്തുന്നു എന്നതാണ് ജവാന്‍ സിനിമയുടെ പ്രത്യേകത. നയന്‍താരയാണ് ചിത്രത്തിലെ നായിക.
സെപ്റ്റംബര്‍ 7ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം ഒരേസമയം റിലീസിനെത്തും. അറ്റ്ലിയുടെയും നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാന്‍.
അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.അന്വേഷണ ഉദ്യോഗസ്ഥയായാണ് നയന്‍താര ചിത്രത്തില്‍ എത്തുന്നത്.റിപോര്‍ടുകള്‍ പ്രകാരം ശാരൂഖ് ഇരട്ട വേഷത്തിലാണാണ് ജവാനില്‍ എത്തുന്നതെന്നാണ് വിവരം. ‘റോ’യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് വിവരം.

 
                                            