ടൈഗര്‍ മുതുവേല്‍ പാണ്ടിയന്‍ എന്ന കഥാപാത്രം തന്നെയാണ് ജയിലര്‍ എന്ന സിനിമയുടെ ഹൈലൈറ്റ്. കാമ്പുള്ള കഥാപാത്രമായി രജനികാന്ത് നിറഞ്ഞാടുന്ന നെല്‍സണ്‍ ചിത്രം കാണികള്‍ക്ക് ഒരു ദൃശ്യ ആഘോഷം തന്നെയാണ്. കോലമാവ് കോകില എന്ന ചിത്രത്തിലൂടെ കഴിവ് തെളിയിച്ച സംവിധായകനാണ് നെല്‍സണ്‍,. എന്നാല്‍ ബിസ്റ്റ് എന്ന ചിത്രത്തിന്റെ പരാജയത്തോടെ കൂടി പലരും നെല്‍സനെ എഴുതി തള്ളി . എന്നാല്‍ രജനികാന്തിന്റെ പഴയ ചിത്രങ്ങളായ ദളപതി, ബാഷ എന്നിവയോട് ഒപ്പം നില്‍ക്കുന്ന തരത്തിലുള്ള വിജയമാണ് നെല്‍സണ്‍ രജനികാന്തിന് ജയ്‌ലര്‍ ലൂടെ സമാനിക്കുന്നത്
കഴിഞ്ഞ ചില രജനി ചിത്രങ്ങള്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊപ്പം എത്തിയില്ല എന്നുള്ളത് ശരി തന്നെ, പക്ഷേ ഇപ്പോള്‍ രജനിയെന്ന ആക്ഷന്‍, മാസ്സ് എനര്‍ജറ്റിക് ഹീറോ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനായി നിറഞ്ഞൊടുമ്പോള്‍ നമുക്ക് ഉറപ്പിക്കാം ഇന്ത്യയിലെ തന്നെ നായകന്മാര്‍ക്കിടയിലെ ഷോമാന്‍ രജനികാന്ത് തന്നെയാണെന്ന് . ബാഹുബലി, കെജിഎഫ് സീരീസുകളുടെ മുകളിലുള്ള വിജയം ജയിലര്‍ നേടുമോ എന്നുള്ളതാണ് ഇനി ആകാംക്ഷയോടെ ഒരുപക്ഷേ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
ഒരു മാസ്സ് രജനികാന്ത് സിനിമക്ക്, പ്രേഷകര്‍ പ്രതീക്ഷിക്കുന്ന ബി ജി എമ്മിന് മേല്‍ സൃഷ്ടിച്ച അനുരുദ് ന്റെ കരിയര്‍ ബെസ്റ്റ് മ്യൂസിക് തന്നെയാണ് ജയിലറിലേത്. യോഗി ബാബു അടക്കം കോമഡി ഡിപ്പാര്‍ട്ട്‌മെന്റ് കൈകാര്യം ചെയ്ത നടന്‍മാര്‍ ഒക്കെ പ്രേക്ഷകരെ രസിപ്പിക്കുന്നതില്‍ വിജയിച്ചു. ജയിലര്‍ ടൈഗര്‍ മുത്തുവേല്‍ പാണ്ടിയനെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ തക്ക കരുത്തുള്ള നായകനാക്കി മാറ്റുന്നത് എതിരാളിയായി കസറുന്ന വിനായകന്റെ പ്രകടനം കൂടിയാണ്. വിനായകന്‍ , കലാഭവന്‍ മണിയെ പോലെ തമിഴ് സിനിമയുടെ ഒരു അഭിഭാജ്യ ഘടകമായി ഇനി മാറും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.
ഇനിയെടുത്ത് പറയേണ്ടത് ഗസ്റ്റ് റോളില്‍ വരുന്ന മോഹന്‍ലാലിന്റെയും, ശിവരാജ് കുമാറിന്റെയും, പ്രകടനം ആണ്. കന്നട ഇന്‍ഡസ്ട്രിക്ക് വെളിയില്‍ ശിവരാജ് കുമാര്‍ ഇനി അറിയപ്പെടുന്നത് ഒരുപക്ഷേ ജൈയ്‌ലര്‍ ലെ കഥാപാത്രത്തിലൂടെ ആയിരിക്കും.
പിന്നെ പറയാനുള്ളത് മലയാളത്തിന്റെ അഭിമാനമായ മോഹന്‍ലാലിന്റെ പ്രകടനമാണ്. പലപ്പോഴും ഗസ്റ്റ് റോളുകളില്‍ വന്ന് മികച്ച പ്രകടനം കാഴ്ചവച്ച മോഹന്‍ലാല്‍,നെ ഈ സിനിമയില്‍ അതിലേറെ മനോഹരമായി നെല്‍സണ്‍ അവതരിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ കോസ്റ്റ്യൂമും, ലൂക്കിന്റെ വെറൈറ്റിയും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒന്നാണ്. ക്ലൈമാക്‌സ് സിനില്‍ മോഹന്‍ലാലിന്റെ മാസ് ബിജിഎം പശ്ചാത്തലത്തിലുള്ള നിശബ്ദമായ പ്രകടനം, തീര്‍ച്ചയായും ലാല്‍ ഫാന്‍സിനുള്ള ഒരു ആഘോഷമാണ് . രമ്യാ കൃഷ്ണന്‍, ജാക്കി ഷറഫ്, തമന്ന തുടങ്ങി ഈ സിനിമയില്‍ വന്നുപോകുന്ന താരങ്ങള്‍ ഒക്കെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടണ്ട്.
ട്വിസ്റ്റുകളും ടേണുകളും ഒരുപാടുള്ള സിനിമയില്‍ ട്വിസ്റ്റിനെയും ടേണിനെയും കാള്‍ മുന്നില്‍ നില്‍ക്കുന്നത് ജയിലര്‍ ടൈഗര്‍ മുത്തുവേല്‍ പാണ്ടിയന്‍ ആണ് .ജയിലര്‍ ടൈഗര്‍ മുത്തുവേല്‍ പാണ്ടിയന്റെ ഭൂതകാലം അവതരിപ്പിക്കുമ്പോള്‍, തന്റെ യൗവന കാലത്തുള്ള അതേ ഊര്‍ജ്ജം തന്നെയാണ് രജനികാന്ത് ഇപ്പോഴും കാത്തുസൂക്ഷിക്കുന്നത് എന്ന് നമുക്ക് മനസ്സിലാകും.

 
                                            