നീല കണ്ഠന് ഭാനുമതി ഇല്ലാതെ ഒരു പൂർണ്ണതയുണ്ടോ ?

ഹരികൃഷ്ണൻ .ആർ

തണുത്തും ചീർത്തും കിടക്കുന്ന മണലിൽ ചവിട്ടി അവർ നടന്നു. അങ്ങനെ നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു കാൽ പെരുമാറ്റം കേൾക്കുന്നതായി അവർക്ക് തോന്നി.നിനക്ക് അസുഖം ഇല്ലെന്ന് പറഞ്ഞ് എത്ര സമാധിനിപ്പിച്ചിട്ടും അവൾ മരണത്തിലേക്ക് നടന്നടുത്തു. ആകാശ ദീപങ്ങളെ സാക്ഷിയാക്കി അവൾ പോയി മറഞ്ഞു. അത് നീല കണ്ഠനെ വല്ലാതെ ഉലച്ചു.

ആദ്യമൊക്കെ ഒന്നും നോക്കാതെ നിർമ്മനായി നീലകണ്ഠൻ ഭാനുമതിയുടെ ചേതസറ്റ ശരീരത്തെ നോക്കി നിന്നു. പുരുഷൻ കരുത്തനാണ്, അവനെ കരയാൻ വിടില്ല എന്ന ധാരണ തെറ്റോ ശരിയോ എന്ന് അറിയില്ല. ശിവൻ ഉമയെ സ്നേഹിക്കുന്നതിനേക്കാൾ , കൃഷ്ണൻ രാധയെ സ്നേഹിക്കുന്നതിനേക്കാൾ നളൻ ദമയന്തിയേ സ്നേഹിക്കുന്നതിനേക്കാൾ വലുതായിരുന്നു നീലകണ്ഠന് ഭാനുമതിയോടുള്ള പ്രണയം .

നേർത്ത കാറ്റ് , അവളുടെ ശബ്ദം അത് മാത്രമായിരുന്നു നീലകണ്ഠൻ്റെ മനസ്സിൽ. കാരിരുമ്പിൻ്റെ ശക്തിയും ഒരു പരുക്കൻ മെയ്ൽ ഷോവനിസ്റ്റ് അപ്രോച്ചും പിന്നെ സ്നേഹം വെമ്പുന്ന മനസ്സും അതായിരുന്നു നീലകണ്ഠൻ്റെ മനസ്സ്. ഈ ഫ്യൂഡൽ തെമ്മാടിയെ ചേർത്ത് നിർത്തിയതാകട്ടെ ഭാനുമതി എന്ന ശക്തിയും.

ഒരു തേങ്ങലിൻ്റെ ഓർമ്മയിൽ അടിമുടി വിഷാദം തുളുമ്പുന്ന ആ ഗാനം മലയാളികൾ ചേർത്ത് വെയ്ക്കുന്നു. ഒരു ഭാര്യ ഭർതൃ ബന്ധത്തിൻ്റെ സ്നേഹം വിളിച്ചോതുന്ന ഗാനം. പിന്നെ വാര്യരുടെ ചോദ്യവും നീലകണ്ഠന് ഭാനുമതി ഇല്ലാതെ പൂർണ്ണതയുണ്ടോ ?

Leave a Reply

Your email address will not be published. Required fields are marked *