വരുന്നു ഐഫോൺ 15

ഏവരുടെയും സ്വപ്‌നമാണ് ഐ ഫോണ്‍ എന്നുള്ളത്… താരതമ്യേന വില കൂടുതലാണെങ്കിലും അവസരം കിട്ടിയാല്‍ നാമെല്ലാം അത് സ്വന്തമാക്കും… ഉപഭോക്താക്കളുടെ ഈ ഒരു താല്പര്യം മനസ്സിലാക്കി തന്നെയാണ് കമ്പനികള്‍ വ്യത്യസ്തമായ വേര്‍ഷന്‍ ഫോണുകള്‍ അവതരിപ്പിക്കാറുള്ളത്…എല്ലാ വര്‍ഷവും സെപ്റ്റംബറിലാണ് ആപ്പിള്‍ പുതിയ ഐഫോണ്‍ പുറത്തുവിടുന്നത്…. അതായത് ഇത് പ്രകാരം പുതിയ ഐഫോണ്‍ 15 സീരിസ് ഇറങ്ങാന്‍ രണ്ട് മാസം കൂടി മാത്രമാണ് ബാക്കി. എന്തായാലും ഐഫോണ്‍ 15 ല്‍ എന്തെല്ലാം പ്രതീക്ഷിക്കാം എന്ന ചര്‍ച്ചയിലാണ് ടെക് ലോകം. മുന്‍ വര്‍ഷത്തേതിന് സമാനമായി നാല് മോഡലുകള്‍ കമ്പനി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐഫോണ്‍ 13, ഐഫോണ്‍ 14 എന്നിവയ്ക്ക് സമാനമായിരിക്കും ഐഫോണ്‍ 15 ന്റെ ഡിസ്പ്ലേയുടെ വലുപ്പം.. സ്‌ക്രീന്‍ വലിപ്പം 6.1 ഇഞ്ചായിരിക്കും.. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ആപ്പിള്‍ ഒരു ഡൈനാമിക് ഐലന്‍ഡ് നോച്ച് അവതരിപ്പിച്ചേക്കാം എന്നും സൂചനയുണ്ട്.

ഐഫോണ്‍ 14 പ്രോ മോഡലുകളില്‍ ആദ്യമായി കണ്ട ഈ നൂതന നോച്ച് ഡിസൈനിന് നോട്ടിഫിക്കേഷന്‍ അനുസരിച്ച് അതിന്റെ വലിപ്പം ക്രമീകരിക്കാന്‍ കഴിയും. ഓള്‍വെയ്‌സ് ഓണ്‍ ഡിസ്പ്ലേ ആയിരിക്കും ഐഫോണ്‍ 15ന് ഉണ്ടാവുക.

കഴിഞ്ഞ വര്‍ഷത്തെ അതെ പ്രോസസര്‍ എ 16 തന്നെയായിരിക്കും പുതിയതിലും എന്നാണ് സൂചനകള്‍. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോമാക്‌സ് എന്നീ മോഡലുകള്‍ കമ്പനിയുടെ ഏറ്റവും പുതിയ ബയോണിക് A17 പ്രോസസര്‍ അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളും ശക്തമാണ്.

ഇവയുടെ ബാറ്ററി ശേഷി നന്നായി വര്‍ദ്ധിക്കും എന്നാണ് പുറത്തുവന്ന മറ്റൊരു വാര്‍ത്ത.
കൂടാതെ ഐഫോണ്‍ 15 സീരീസില്‍ ആപ്പിളിന്റെ ലൈറ്റനിംഗ് പോര്‍ട്ടിന് പകരം യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുമായി വരുമെന്നാണ് സൂചന. ഇത് ആളുകള്‍ക്ക് അവരുടെ ഐ ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നത് എളുപ്പമാക്കും ഇങ്ങനെ തുടങ്ങി
ഒട്ടനവധി പ്രത്യേകതകള്‍ ഉപഭോക്താക്കള്‍ക്കായി സര്‍പ്രൈസായി ഒരുക്കുകയാണ് ആപ്പിള്‍ ഐഫോണ്‍ 15 ന്റെ പുതിയ സീരീസിലൂടെ… എന്തായാലും നിങ്ങളും കാത്തിരിക്കുകയല്ലേ ആപ്പിള്‍ ഐഫോണ്‍ സീരിസ് 15 നായി.

Leave a Reply

Your email address will not be published. Required fields are marked *