ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ കാവിക്കൊടിയുമായി യുവാവ് ട്രെയിൻ തടഞ്ഞു. ബീഹാർ സ്വദേശി മൻദീപ് ഭാരതിയാണ് അറസ്റ്റിലായത്. ഫറോക്ക് റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. മംഗളൂരു നാഗർകോവിൽ പരശുറാം എക്സ്പ്രസ് ട്രെയിൻ ആണ് ഇയാൾ തടഞ്ഞത്.
കുറ്റിപ്പുറത്ത് ആശാരിപ്പണി ചെയ്തുവരികയായിരുന്നു പ്രതി. ഈ വകയിൽ പതിനാറായിരത്തി അഞ്ഞൂറു രൂപ കിട്ടാനുള്ളതിന്റെ പ്രതിഷേധമാണ് ഇയാൾ പ്രകടിപ്പിച്ചതെന്ന് റെയിൽവേ അധികൃതർ പറയുന്നു. കയ്യിലുണ്ടായിരുന്ന വഴിയിൽ കാവിശേഷം ഇയാൾ നിർത്തിയിട്ടിരുന്ന ട്രെയിൻ മുന്നിൽ നിൽക്കുകയായിരുന്നു. ഇതേ തുടർന്ന് ട്രെയിൻ പത്തു മിനുട്ട് വൈകി. സംഭവത്തിൽ ആർപിഎഫ് അന്വേഷണം ആരംഭിച്ചു.

 
                                            