ഇന്ത്യൻ കലകളെ പ്രോത്സാഹിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ ക്ലാസിക്കൽ നൃത്ത പണ്ഡിതയായ പത്മവിഭൂഷൺ ഡോ. കപില വാത്സ്യായനോടുളള ആദരസൂചകമായി ആരംഭിച്ച ഇന്ത്യൻ ക്ലാസിക്കൽ നൃത്തോത്സവത്തിന്റെ രണ്ടാം പതിപ്പ് ഭാരത് ഭവനിൽ നടക്കുന്നു. സെപ്റ്റംബർ 22 മുതൽ 26 വരെയുളള പരിപാടി സംവിധയാകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘടനം ചെയ്തു. ഒപ്പം പ്രഫ. കലാമണ്ഡലം ബാലസുബ്രമണ്യത്തെ ചടങ്ങിൽ ആദരിച്ചു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും ഫെസ്റ്റിവൽ ഡയറക്ടറുമായ ഡോ പ്രമോദ് പയ്യന്നൂർ, ഡോ.വി പി ജോയ്, എസ്. ശ്രീനിവാസ്, ജി വേണു, പ്രഫ.കാട്ടൂർ നാരായണ പിളള, ഡോ നീനാ പ്രസാദ്, അഡ്വ. റോബിൻ സേവ്യർ, സുതാപ ദത്ത എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പത്മശ്രീ, പത്മവിഭൂഷൻ അവാർഡ് ജേതാക്കൾ, സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കൾ എന്നിവരുൾപ്പെടെ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട കലാകാരന്മാരുടെ പ്രകടനങ്ങൾ പരിപാടിക്ക് കാഴ്ച വിരുന്ന് നൽക്കും. കേന്ദ്ര സംഗീത നാടക അവാർഡ് ജേതാവ് രാമകൃഷ്ണ താലൂക്ദാറിൻ്റെ കഥകളി പ്രകടനം, മണിപ്പൂരി നൃത്തം, സത്രിയ, ഭൂപൻ കുമാറിൻ്റെ ചൗ, അക്കാദമി അവാർഡ് ജേതാവ് ശർമിളയുടെ ഒഡീസി എന്നിവ ഉൾപ്പെടുന്നു. ബിശ്വാസ്. പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിയുടെ മോഹിനിയാട്ടം, വിദുഷി ഉമാ ദോഗ്രയുടെ കഥക്, പത്മശ്രീ ഗീതാ ചന്ദ്രൻ്റെ ഭരതനാട്യം, കേന്ദ്ര അക്കാദമി അവാർഡ് ജേതാവ് കലാശ്രീ വൈജയന്തി കാശിയുടെ കുച്ചിപ്പുടി എന്നിവയും അരങ്ങേറും.
