തിരുവാണിയൂർ : മനോഭാവത്തിലും പ്രവർത്തിയിലും നേതൃത്വം പ്രായോഗികമാക്കണമെന്ന് ട്വൻ്റി 20 പാർട്ടി ഉപാധ്യക്ഷൻ വി. ഗോപകുമാർ വ്യക്തമാക്കി. നേതൃത്വം എന്ന് പറയുന്നത് ഉത്തരവാദിത്വമാണ് അതോടൊപ്പം ആളുകളുടെ വളർച്ചയും വികാസവുമാണ് ഒരു നേതാവ് ലക്ഷ്യം വയ്ക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വൻ്റി 20 പാർട്ടി തിരുവാണിയൂർ പഞ്ചായത്ത് തല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി. ഗോപകുമാർ.

തിരുവാണിയൂർ പഞ്ചായത്ത് തല ട്വൻ്റി 20 പാർട്ടി പ്രവർത്തക കൺവെൻ സംസ്ഥാന ഉപാധ്യക്ഷൻ വി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു. ബിജു TK ,പി. വൈ. എബ്രഹാം, അഡ്വ. ചാർളി പോൾ, ജി ബി എബ്രഹാം, റോയി വി. ജോർജ്, ഓ.ജെ പൗലോസ് എന്നിവർ സമീപം
വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കുന്നത്ത് നാട് നിയോജക മണ്ഡലം പ്രസിഡൻ്റ് ജിബി എബ്രഹാം അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ നേതൃത്വ പരിശീലന ക്ലാസ് നയിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ റോയി വി ജോർജ്, ടി.കെ. ബിജു, പി. വൈ എബ്രഹാം, ഓ ജെ പൗലോസ് എന്നിവർ പ്രസംഗിച്ചു. തിരുവാണിയൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മത്സരിക്കുവാൻ തീരുമാനിച്ചു.

.

 
                                            