സ്വിഗി വിതരണകമ്പനിക്കു ഭീഷണിയുണ്ടെങ്കില്‍ പോലീസ് നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു.കൊച്ചി നഗരത്തിലെ സ്വിഗി ഭക്ഷണവിതരണ തൊഴിലാളികളുടെ സമരത്തെത്തുടര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.തൊഴിലാളികളുടെ സമരത്തെത്തുടര്‍ന്ന് സ്വിഗി കമ്പനി പോലീസ് സംരക്ഷണം തേടി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസ് അനു ശിവരാമനാണ് ഈ ഉത്തരവ് നല്‍കിയത്.
തങ്ങളുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണു തൊഴിലാളികള്‍ സമരം നടത്തുന്നത്. എന്തെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടായാല്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നടപടിയെടുക്കണമെന്നും ക്രമസമാധാനം ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു ഹര്‍ജി ഈ മാസം ആറിനു വീണ്ടും പരിഗണിക്കും
