വീണ ജി എസ് ടി അടച്ചെന്ന് തെളിയിച്ചാൽ ഞാൻ മാപ്പ് പറയാം ; മാത്യു കുഴൽനാടൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വീണ വിജയന്‍ കരിമണല്‍ കമ്ബനിയില്‍ നിന്ന് വാങ്ങിയ പണത്തിന് ആനുപാതികമായി ഐജിഎസ്ടി അടച്ചിട്ടില്ലെന്ന ആരോപണത്തില്‍ വീണ്ടും വെല്ലുവിളിയുമായി മാത്യൂ കൂഴല്‍നാടന്‍ എംഎല്‍എ.

വീണ ഐജിഎസ്ടി അടച്ചിട്ടില്ലെന്നാണ് തന്റെ ഉത്തമബോധ്യം. അടച്ചുവെന്ന് തെളിയിച്ചാല്‍ താന്‍ പൊതുസമൂഹത്തോട് മാപ്പുപറയാം. ഐജിഎസ്ടി അടച്ചില്ലെന്ന് വ്യക്തമായാല്‍ എ.കെ ബാലന്‍ എന്തുചെയ്യും? കണക്ക് പുറത്തുവിടാന്‍ തയ്യാറാണോയെന്നും കുഴല്‍നാടന്‍ ചോദിച്ചു.

ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോയെന്ന എ.കെ ബാലന്റെ വെല്ലുവിളി അദ്ദേഹം തള്ളി. എ കെ ബാലന്‍ മുതിര്‍ന്ന നേതാവാണ്.ഞാന്‍ ചെറിയ ആളാണ്.പൊതു പ്രവര്‍ത്തനം അവസാനിക്കാന്‍ പറയുന്നത് കടന്ന കൈയാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം സെക്രട്ടറിയേറ്റ് ഇടപാട് സുതാര്യമാണെന്ന് പറയുന്നു. ആ ഡേറ്റില്‍ ഉള്ള ഇന്‍വോയ്‌സ് പുറത്തു വിടണം. കര്‍ത്തയുടെ കമ്ബനിയില്‍ നിന്ന് വാങ്ങിയ പണത്തിന് ഐജിഎസ്ടി അടച്ചതിന്റെ രേഖകള്‍ പുറത്ത് വിടണം. മറിച്ചാണെങ്കില്‍ മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങി എന്ന് സിപിഎം സമ്മതിക്കുമോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.അതേസമയം, ബാര്‍ കൗണ്‍സില്‍ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ മാത്യു കുഴല്‍നാടനില്‍ നിന്നും ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടി. എന്റോള്‍ ചെയ്ത അഭിഭാഷകന്‍ ബിസിനസ് നടത്താന്‍ പാടില്ലെന്ന ചട്ടം കുഴല്‍നാടന്‍ ലംഘിച്ചു എന്നായിരുന്നു പരാതി. സിപിഎം അഭിഭാഷക സംഘടനയാണ് പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *