അമരാവതി: അഴിമതി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്ധ്രപ്രദേശ് പ്രതിപക്ഷ നേതാവും ടിഡിപി അധ്യക്ഷനുമായ എൻ ചന്ദ്രബാബു നായിഡുവിന് താമസിക്കാൻ പ്രത്യേകം മുറിയും വീട്ടിൽ പാകം ചെയ്ത ഭക്ഷണവും.
73 കാരനായ നായിഡുവിന്റെ ജീവന് ഭീഷണിയുണ്ടെന്ന് കണ്ടെത്തിയാണ് എ സി ബി കോടതി അദ്ദേഹത്തെ പ്രത്യേകം പാർപ്പിക്കുവാൻ രാജമഹേന്ദ്രവാരം ജയിൽ സൂപ്രണ്ടിനോട് നിർദ്ദേശിച്ചത്. വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണവും മരുന്നുകളും അടക്കമുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുവാൻ സൂപ്രണ്ടിന് നിർദ്ദേശമുണ്ട്.

 
                                            