ബസ്സുകളിൽ കൺസഷൻ പ്രായപരിധി പുതുക്കി സർക്കാർ

സംസ്ഥാനത്ത് ബസുകളിൽ വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25ൽ നിന്നും 27 ആക്കി ഉയർത്തി സർക്കാർ. ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ് ഉത്തരവ് പുതുക്കിയതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.

അർഹതയില്ലാത്തവർ കൺസഷൻ പറ്റുന്നത് കൊണ്ടാണ് നേരത്തെ ഇതിന് പ്രായപരിധി നിശ്ചയിച്ചത്. എന്നാൽ ഗവേഷക വിദ്യാർഥികൾക്ക് ഉൾപ്പെടെ ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ നൽകിയ നിവേദനത്തിലാണ് പുതിയ നടപടി.

Leave a Reply

Your email address will not be published. Required fields are marked *