നെഹ്‌റു ട്രോഫി വള്ളംകളിക്കാരെ വഞ്ചിച്ച് സര്‍ക്കാര്‍

പുന്നമടയിലെ കായല്‍ പുരകളെ ഇളക്കിമറിച്ച ആവേശം വാനുവോളം ഉയര്‍ത്തി നെഹ്‌റു ട്രോഫി ജലമേളം നടന്നത് കഴിഞ്ഞ ഓഗസ്റ്റ് 12നാണ്. മത്സരം കഴിഞ്ഞ് ഒന്നരമാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ നല്‍കേണ്ട ഒരു കോടി രൂപയുടെ ഗ്രാന്റോ ബോണസോ നല്‍കിയിട്ടില്ല.

ആഘോഷം കഴിഞ്ഞ് മന്ത്രിമാരും ഉദ്യോഗസ്ഥരും മടങ്ങിപ്പോയി. പക്ഷേ സര്‍ക്കാരിന്റെ വാക്കും കേട്ട് സ്വന്തം പോക്കറ്റില്‍ നിന്നും കടം വാങ്ങി പണം മുടക്കിയ ക്ലബ് ഉടമകളെ സര്‍ക്കാര്‍ വഞ്ചിച്ചു എന്നാണ് പറയുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയ ക്ലബ്ബ് ഉടമകള്‍ ചാമ്പ്യന്‍സ് ബോര്‍ഡ് ലീഗിന്റെ ബാക്കിയുള്ള മത്സരങ്ങള്‍ ബഹിഷ്‌കരിക്കുന്ന കാര്യം തീരുമാനിക്കാന്‍ ഉടന്‍ യോഗം ചേരും. ഒരു കോടി രൂപയാണ് ഗ്രാന്റിനത്തില്‍ സര്‍ക്കാര്‍ നല്‍കാന്‍ ഉള്ളത്. കൈയില്‍ പണമില്ല എന്നാണ് സര്‍ക്കാരിന്റെ മറുപടി.

19 ചുണ്ടന്‍ വള്ളങ്ങള്‍ക്ക് ആകെ നല്‍കിയത് ഒരു ലക്ഷം രൂപയുടെ അഡ്വാന്‍സ് മാത്രമാണ്. ചെറുവള്ളങ്ങള്‍ക്ക് 25000 രൂപയും. തൊഴിച്ചിറക്കാര്‍ക്ക് വേതനം പോലും നല്‍കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ക്ലബ് ഉടമകള്‍. വള്ളംകളി സംഘാടകരായ എന്‍ടിബിആര്‍ സൊസൈറ്റിയും ടൂറിസം വകുപ്പ് വഴിയാണ് സര്‍ക്കാര്‍ ഇത് നല്‍കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *