തിരുവനന്തപുരം : പി.സി.ജോര്‍ജിനെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടി രാഷ്ട്രീയ വേട്ടയാടലെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്. നാക്കുപിഴയെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍.
മുസ്ലിം മതമൗലികവാദികള്‍ തെരുവില്‍ വര്‍ഗീയ വിഷം ചീറ്റിയാലും കണ്ണടയ്ക്കുന്ന പിണറായി വിജയനും കൂട്ടരും പിസി ജോര്‍ജിന്റെ ചാനല്‍ ചര്‍ച്ച നോക്കിയിരിക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു. സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിട്ടും പിസി ജോര്‍ജിന് എതിരെ കേസെടുക്കേണ്ട സാഹചര്യമെന്തെന്നും വി.മുരളീധരന് ചോദിച്ചു.
കൊലപാതകികള്‍ക്ക് ജയിലിന് മുന്നില്‍ സ്വീകരണവും ചട്ടം തെറ്റിച്ചു പരോളും കൊടുക്കുന്നവരാണ് നാക്കുപിഴയില്‍ നിയമത്തിന്റെ കുരുക്കിടുന്നത്. മുസ്ലിം മതമൗലിക വാദികളെ പ്രീണിപ്പിക്കാന്‍ ഏതറ്റം വരെയും പോകുന്ന സിപിഎം രീതിക്ക് വലിയ വില നല്‍കേണ്ടി വരുമെന്നും വി.മുരളീധരന് പ്രതികരിച്ചു.
