ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കുള്ള പ്രാധാന്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ശുക്രന്‍ അനുകൂലമായിട്ടാണ് ഉള്ളതെങ്കില്‍ പിന്നെ വെച്ചടി കയറ്റമായിരിക്കും നിങ്ങളുടെ ജീവിതത്തില്‍.
ഓഗ്സറ്റ് 7ന് ശുക്രന്‍ കര്‍ക്കിടക രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ശുക്രന്റെ സംക്രമണം അപൂര്‍വമായ ഗജലക്ഷ്മി രാജയോഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഈ രാജയോഗം ചില രാശിക്കാരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതാണ്. ഒക്ടോബര്‍ 2 വരെ അഞ്ച് രാശിക്കാരുടെ ജീവിതത്തില്‍ ഭാഗ്യവും സമൃദ്ധിയും പുരോഗതിയും ഉണ്ടാവും. ഏതൊക്കെ രാശിക്കാരുടെ ജീവിതമാണ് മാറിമറിയാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം…
മിഥുനം: കര്‍ക്കടകത്തില്‍ ശുക്രന്‍ സംക്രമിക്കുമ്‌ബോള്‍ മിഥുനം രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റമാണ് വരാന്‍ പോകുന്നത്. സാമ്ബത്തികമായി വലിയ നേട്ടമാണ് ഉണ്ടാവാന്‍ പോകുന്നത്. ബിസിനസ്സില്‍ പുരോഗതി ഉണ്ടാവും. ജീവിതത്തില്‍ സന്തോഷം വന്നുചേരും.
കര്‍ക്കിടകം: കര്‍ക്കിടകം രാശിയില്‍ ശുക്രന്‍ എത്തമ്‌ബോള്‍ ഈ രാശിക്കാരുടെ ഭാഗ്യം വര്‍ദ്ധിക്കുകയും സാമ്ബത്തികമായി വലിയ നേട്ടം ഉണ്ടാവുകയും ചെയ്യും. തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്ന ജോലികള്‍ ഈ സമയത്ത് നിങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
കന്നി: സാമ്ബത്തികമായി വലിയ നേട്ടം ആണ് ഈ രാശിക്കാര്‍ക്ക് ഉണ്ടാവാന്‍ പോകുന്നത്. കരിയര്‍ നിങ്ങള്‍ വിചാരിച്ചത് പോലെ തന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. വരുമാനം വര്‍ദ്ധിക്കും, ഈ മാസം കഴിയും മുമ്ബ് തന്നെ പ്രൊമോഷന് സാധ്യതയുണ്ട്. ഈ രാശിക്കാര്‍ക്കൊപ്പം ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാവും.
തുലാം: തുലാം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ വലിയ പുരോഗതി ഉണ്ടാവും. സാമ്ബത്തികമായ നേട്ടം ഉണ്ടാവുകയും ഇതുവരെ നേരിട്ടിരുന്ന പ്രശ്നങ്ങള്‍ തീരുകയും ചെയ്യും. ഗജലക്ഷ്മി യോഗം നിങ്ങളുടെ ജീവിതം തന്നെ പുരോഗതിയിലേക്ക് കൊണ്ടെത്തിക്കും. നിങ്ങളുടെ തൊഴില്‍ മേഖലയില്‍ നിങ്ങള്‍കത്ക് അഭിനന്ദനം ലഭിക്കും. അത് പോലെ ബിസിനസ്സ് തുടങ്ങാന്‍ താല്പര്യം ഉണ്ടെങ്കില്‍ കുറച്ച് കാത്തിരിക്കാം…
മകരം: ഇതുവരെ നിങ്ങള്‍ അനുഭവിച്ചിരുന്ന എല്ലാ കഷ്ടപ്പാടുകള്‍കളും ഇല്ലാതും. ഇനി സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ദിവസങ്ങളായിരിക്കും ഇനി വരാന്‍ പോകുന്നത്. ആഡംബരമായി ജീവിക്കാം. സാമ്ബത്തികമായി വലിയ പുരോഗതിയാണ് കാത്തിരിക്കുന്നത്.. നിങ്ങള്‍ ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണെങ്കില്‍ വലിയൊരു ഡീല്‍ ആണ് വരാന്‍ പോകുന്നത്. വലിയ ലാഭവും നിങ്ങള്‍ക്ക് വന്നുചേരുന്നതായിരിക്കും.

 
                                            