ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫിനെതിരെയ നിയമന കോഴ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖിൽ സജിവാണ് പിടിയിലായത്. തേനിയിൽ വച്ചാണ് അഖിലിനെ പത്തനംതിട്ട ഐസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കേസിൽ അഖിൽ സജീവിന്റെ കൂട്ടാളി റഹീസിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അഖിൽ സജീവും റഹീസുമായി ചേർന്നാണ് ഇമെയിൽ ഐഡി ഉണ്ടാക്കി ഹരിദാസന്റെ മരുമകൾക്ക് വ്യാജ നിയമന ഉത്തരവ് ഇമെയിൽ വഴി അയച്ചത്. നിയമനം കിട്ടാത്തതിനെത്തുടർന്ന് ഹരിദാസൻ ഈ മാസം 13നാണ് ആരോഗ്യമന്ത്രി പരാതി നൽകിയത്.
ഇവർ രണ്ടുപേരും ഇന്റീരിയർ ഡിസൈൻ ബിസിനസ് നടത്തിയെങ്കിലും അത് വിജയകരമായില്ല. പിന്നീടും ഇവർ തമ്മിലുള്ള സൗഹൃദം വീണ്ടുനിൽക്കുകയും ചെയ്തു. ബിസിനസിൽ ഉണ്ടായ നഷ്ടങ്ങൾ പരിഹരിക്കാനാണ് ആണ് പ്രതികൾ തട്ടിപ്പ് ആസൂത്രണം ചെയ്തെന്നാണ് പോലീസ് പറയുന്നത്.
അതേസമയം ആരോപണം ഉന്നയിച്ചിരിക്കുന്ന ഹരിദാസ് ഇപ്പോൾ പോലീസിന് മൊഴി നൽകാതെ മുങ്ങി ഇരിക്കുകയാണ്. സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടുവെങ്കിലും ഹാജരായിട്ടില്ല. പോലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിക്കുന്നില്ല എന്നാണ് അറിയാൻ കഴിയുന്നത്. തിരുവനന്തപുരം കണ്ടോൺമെന്റ് പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്
