ബിജെപി കര്‍ഷക മോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ രണ്ടു വര്‍ഷം തികയുന്ന പിണറായി സര്‍ക്കാരിന്റെ കര്‍ഷക വഞ്ചനയിലും വിലകയറ്റത്തിലും പ്രതിഷേധിച്ചു സെക്രട്ടറിയറ്റിലേക്കു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ഉത്ഘാടനം ചെയ്തു.

പിണറായി സര്‍ക്കാരിന്റെ കര്‍ഷക വഞ്ചനയുടെ ഏഴു വര്‍ഷങ്ങളാണ് കടന്നു പോയതെന്നും ഇന്ന് ഇന്ത്യയില്‍ ഏതെങ്കിലും സംസ്ഥാനത്തു കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നുവെങ്കില്‍ അത് കേരളത്തിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ പിണറായി സര്‍ക്കാര്‍ ആട്ടിമറിക്കുന്നുവെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടു ജോര്‍ജ് കുര്യന്‍ പറഞ്ഞു.
കര്‍ഷക മോര്‍ച്ച ജില്ല പ്രസിഡന്റ് മണമ്പൂര്‍ ദിലീപ് ആദ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുരേഷ് ഓടക്കല്‍, ജില്ല ജനറല്‍ സെക്രട്ടറി സുദര്‍ശനന്‍, വൈസ് പ്രസിഡന്റ് നാറാണി സുധാകരന്‍, ചെമ്പൂര്‍ വേണുഗോപാല്‍, ശാസ്തമംഗലം ആനന്ദ്, ബിജു. ആ.ഞ, പ്രകാശ്, രവീന്ദ്രന്‍ വെള്ളനാട്, ഗ.ഇ അനില്‍കുമാര്‍ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.
